ജൂണ്‍മാസത്തില്‍ അഭയാര്‍ത്ഥികള്‍ക്കായി പ്രാര്‍ത്ഥിക്കാന്‍ പാപ്പാ

ജൂണ്‍മാസത്തില്‍ അഭയാര്‍ത്ഥികള്‍ക്കായി പ്രാര്‍ത്ഥിക്കാന്‍ പാപ്പാ

migrantsബംഗാള്‍ ഉള്‍ക്കടലിലും ആന്‍ഡമാന്‍ കടലിലുമായി കുടുങ്ങിക്കിടക്കുന്ന അഭയാര്‍ത്ഥികള്‍ക്കായി പ്രത്യേകം പ്രാര്‍ത്ഥിക്കണമെന്ന് മാര്‍പാപ്പ. അവരുടെ വേദനയില്‍ പങ്കു ചേരുന്നെന്നും ജൂണ്‍ മാസം അവര്‍ക്കു വേണ്ടി പ്രാര്‍ത്ഥിക്കാന്‍ പ്രത്യേകം നീക്കിവെയ്ക്കണമെന്നും മാര്‍പാപ്പ പറഞ്ഞു. ആഫ്രിക്കയില്‍ നിന്നുമുള്ള കുടിയേറ്റക്കാരും മ്യാന്‍മാര്‍, ബംഗ്ലാദേശ് എന്നിവിടങ്ങളില്‍ നിന്നുമുള്ള രോഹിങ്ക്യ മുസ്ലീമുകളുമാണ് മലേഷ്യ, ഇന്‍ഡോനേഷ്യ, തായ്‌ലന്റ് എന്നീ രാജ്യങ്ങളിലേക്കുള്ള പലായനത്തിനിടെ ഉള്‍ക്കടലില്‍ അകപ്പെട്ടുപോയത്. ഭക്ഷണവും വെള്ളവുമില്ലാതെ നൂറുകണക്കിന് അഭയാര്‍ത്ഥികളാണ് ഉള്‍ക്കടലില്‍ കഴിയുന്നത്. എത്രയും പെട്ടെന്ന് ഇവര്‍ക്ക് സഹായമെത്തിക്കാന്‍ ലോകരാഷ്ട്രങ്ങളോട് മാര്‍പാപ്പ ആഹ്വാനം ചെയ്തു. ഉള്‍ക്കടലില്‍ കിടന്ന് ഇവരെ മരിക്കാനനുവദിച്ചാല്‍ അത് മനുഷ്യത്വത്തോടു ചെയ്യുന്ന ക്രൂരതയായിരിക്കുമെന്നും മാര്‍പാപ്പ പറഞ്ഞു..

You must be logged in to post a comment Login