ജൂണ്‍ ഒന്ന് സഭയെ സംബന്ധിച്ച് വളരെ പ്രധാനപ്പെട്ട ദിവസം

ജൂണ്‍ ഒന്ന് സഭയെ സംബന്ധിച്ച് വളരെ പ്രധാനപ്പെട്ട ദിവസം

അലെപ്പോ: ജൂണ്‍ ഒന്ന് ആഗോള സഭയെ സംബന്ധിച്ച് വളരെ പ്രധാനപ്പെട്ട ഒരു ദിവസമാണ് എന്ന് അലെപ്പോയിലെ കല്‍ദായ ബിഷപ് അന്റോണി ഓഡോ. വത്തിക്കാന്‍ റേഡിയോയ്ക്ക് നല്കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു ഇദ്ദേഹം.

ജൂണ്‍ ഒന്നിന് സിറിയയിലെ ക്രൈസ്തവസമൂഹത്തിന വേണ്ടി പ്രാര്‍ത്ഥിക്കണമെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ പറഞ്ഞതിന്റെ വെളിച്ചത്തിലായിരുന്നു ബിഷപ്പിന്റെ ഈ വാക്കുകള്‍. എല്ലാവരും ഒത്തുകൂടി സിറിയയ്ക്ക് വേണ്ടി പ്രാര്‍ത്ഥിക്കുന്നു എന്നത് വളരെ പ്രധാനപ്പെട്ട കാര്യമാണ്. ഈ പ്രാര്‍ത്ഥനയ്ക്ക് വേണ്ടി സിറിയയിലെ കുട്ടികള്‍ ലോകത്തിലെ എല്ലാ കുട്ടികളെയും ക്ഷണിച്ചിരിക്കുന്നതും വെറും യാദൃച്ഛികമല്ല.

എനിക്ക് തോന്നുന്നത് കുട്ടികളാണ് ഒരു സമൂഹത്തിലെ ഏറ്റവും ദുര്‍ബല വിഭാഗം എന്നാണ്. എല്ലാത്തരത്തിലുള്ള അക്രമങ്ങളും കുട്ടികളെയാണ് ബാധിക്കുന്നത്. അവയെ പ്രതിരോധിക്കാനുള്ള കഴിവ് കുട്ടികള്‍ക്കില്ല.വളരെ നിഷ്‌ക്കളങ്കരാണവര്‍. ഇതുകൊണ്ടാണ് ക്രിസ്തു സ്വര്‍ഗ്ഗരാജ്യത്തിലേക്കുള്ള പ്രവേശനത്തിന് കുട്ടികളെപോലെയാകുവിന്‍ എന്ന് പറഞ്ഞത്.

കുട്ടികള്‍ സമാധാനത്തിനും അനുരഞ്ജനത്തിനുമുള്ള നല്ല വഴികളാണ്. സിറിയയിലെ കുട്ടികള്‍ ഒരുപാട് സഹിക്കുന്നവരാണ്. ഏകദേശം രണ്ട് മില്യനിലേറെ കുട്ടികളാണ് സിറിയയിലുള്ളത്. അവര്‍ക്ക് സ്‌കൂളില്ല. ഞാന്‍ അവരെ അലെപ്പോയിലെ തെരുവുകളില്‍ കാണാറുണ്ട്..ഷൂസില്ലാതെ നടന്നുനീങ്ങുന്നവര്‍.. അപ്പമില്ലാത്തവര്‍.. മാന്യതയ്ക്കുള്ള സാധ്യതയില്ലാത്തവര്‍.. പലരും കുട്ടികളെ പല രീതിയില്‍ ഉപയോഗിക്കുന്നു.

ഇങ്ങനെയൊക്കെയാണെങ്കിലും കുട്ടികള്‍ പ്രത്യാശയെ പ്രതിനിധീകരിക്കുന്നവരാണ്. ബിഷപ് പറഞ്ഞു.

You must be logged in to post a comment Login