ജൂതസമുദായക്കാര്‍ക്ക് മഹാരാഷ്ട്ര സര്‍ക്കാര്‍ ന്യൂനപക്ഷ പദവി നല്‍കി

ജൂതസമുദായക്കാര്‍ക്ക് മഹാരാഷ്ട്ര സര്‍ക്കാര്‍ ന്യൂനപക്ഷ പദവി നല്‍കി

മുംബൈ: മഹാരാഷ്ട്ര സംസ്ഥാന സര്‍ക്കാര്‍ ജൂത സമുദായത്തിന് ന്യൂനപക്ഷ പദവി നല്‍കി. ഇതുവഴി ജൂതസമുദായത്തില്‍ ഉള്‍പ്പെടുന്നവര്‍ക്ക് ഇനി മുതല്‍ സംസ്ഥാന ക്ഷേമ പദ്ധതികള്‍ പങ്കുപറ്റുന്നതിനുള്ള അവസരം ലഭിക്കും.

സംസ്ഥാനത്തെ ജൂത നേതാക്കള്‍ ജൂണ്‍ 21ാം തീയ്യതിയിലെ പ്രസ്താപനയെ സ്വാഗതം ചെയ്തു. ഇന്ത്യയില്‍ ഏതാണ്ട് 4,650 ജൂതന്മാരാണ് താമസിക്കുന്നത്. അതില്‍ പകുതിയിലധികവും മഹാരാഷ്ട്രയിലാണ്.

ന്യൂനപക്ഷ സമുദായമായി തീരുന്നതിന്റെ മേന്‍മകളെക്കുറിച്ച് ഞങ്ങള്‍ക്ക് പൂര്‍ണ്ണ അറിവില്ല. ഇതെക്കുറിച്ച് അധികാരികളുമായി ചര്‍ച്ചചെയ്യേണ്ടതുണ്ട്. എങ്കിലും ഞങ്ങള്‍ക്ക് അഭിമാനമേയുള്ളു. മുബൈയിലെ ചബാദ് ലുബാവിച്ച് ഹൗസിന്റെ സഹനിര്‍ദേശകനായ റാബി കൊസ്ലോവിസ്‌കി പറഞ്ഞു.

You must be logged in to post a comment Login