ജൂബിലിവര്‍ഷം ആഘോഷിക്കാനൊരുങ്ങി നൈറ്റ്‌സ് ഓഫ് കൊളംബ

ഇംഗ്ലണ്ട്: ഇംഗ്ലണ്ടിലെ കത്തീഡ്രലുകളില്‍ പ്രത്യേക വിശുദ്ധ കുര്‍ബാനകള്‍ ക്രമീകരിച്ച് കരുണയുടെ ജൂബിലിവര്‍ഷത്തെ ആഘോഷമാക്കാന്‍ ഒരുങ്ങുകയാണ് നൈറ്റ്‌സ് ഓഫ് കൊളംബസ്‌ അംഗങ്ങള്‍. മാര്‍പാപ്പയുടെ ആഹ്വാനപ്രകാരം ഇംഗ്ലണ്ടിലെ കത്തീഡ്രലുകളില്‍ തുറന്ന വിശുദ്ധ വാതിലുകളിലൂടെ അകത്തു പ്രവേശിക്കാന്‍ ഇവര്‍ വിശ്വാസികളോട് ആഹ്വാനം ചെയ്തു.
കരുണയുടെ ജൂബിലിവര്‍ഷത്തില്‍ ക്രിസ്തുവിന്റെ കരുണയിലേക്ക് എല്ലാ വിശ്വാസികളും സജീവമായി വിളിക്കപ്പെട്ടിരിക്കുന്നുവെന്നും ആ വാതിലിലൂടെ അകത്തു പ്രവേശിക്കണമെന്നും ഇവര്‍ കൂട്ടിച്ചേര്‍ത്തു.

You must be logged in to post a comment Login