ജൂബിലിവര്‍ഷത്തില്‍ സിയോളിന് യുവമിഷനറിമാര്‍

ജൂബിലിവര്‍ഷത്തില്‍ സിയോളിന് യുവമിഷനറിമാര്‍

വത്തിക്കാന്‍: കരുണയുടെ ജൂബിലിവര്‍ഷത്തില്‍ സൗത്ത് കൊറിയയിലെ സിയോള്‍ അതിരൂപതക്ക് യുവത്വത്തിന്റെ പ്രസരിപ്പുണ്ടാകും. കരുണയുടെ ദൂതന്‍മാരാകാന്‍ അതിരൂപതയില്‍ നിന്നും നിയമിക്കപ്പെട്ടിരിക്കുന്നത് 48 യുവജനങ്ങളാണ്. സുവിശേഷത്തിന്റെ വെളിച്ചത്തില്‍ സ്വയം പരിവര്‍ത്തനപ്പെടുകയും മറ്റുള്ളവരെ പരിവര്‍ത്തനപ്പെടുത്തുകയുമാണ് ഇവരില്‍ ഭരമേല്‍പ്പിക്കപ്പെട്ടിരിക്കുന്ന ദൗത്യം.

അതിരൂപതയിലെ ദൈവവിളി പ്രോത്സാഹന കേന്ദ്രമാണ് മിഷനറിമാരെ തിരഞ്ഞെടുത്തത്. ജീവിതത്തിലെ നിര്‍ണ്ണായക ഘട്ടങ്ങളില്‍ തീരുമാനമെടുക്കാനും പ്രതിസന്ധികളെ തരണം ചെയ്യാനും ഇവര്‍ യുവജനങ്ങളെ പ്രാപ്തരാക്കും. ഹൈസ്‌കൂള്‍ ക്ലാസുകളില്‍ പഠിക്കുന്ന യുവജനങ്ങളാണ് കരുണയുടെ യുവമിഷനറിമാരില്‍ ഭൂരിഭാഗവും.

സമപ്രായക്കാരുടെ ഇടയില്‍ കരുണയുടെ മിഷനറിമാരായി പ്രശോഭിക്കാന്‍ ഇവര്‍ക്കു സാധിക്കട്ടെ എന്ന് അതിരൂപതയിലെ യുവജനവിഭാഗം ഡയറക്ടര്‍ ഫാദര്‍ സ്റ്റീഫന്‍ കിം സങ്ങ് ഹൂന്‍ ആശംസിച്ചു.

You must be logged in to post a comment Login