ജൂബിലി വര്‍ഷത്തില്‍ വിശുദ്ധ ഫിലിപ്പിന്റെയും ജെയിംസിന്റെ തിരുശേഷിപ്പുകള്‍ വണക്കത്തിന്

ജൂബിലി വര്‍ഷത്തില്‍ വിശുദ്ധ ഫിലിപ്പിന്റെയും ജെയിംസിന്റെ തിരുശേഷിപ്പുകള്‍ വണക്കത്തിന്

വത്തിക്കാന്‍: കരുണയുടെ ജൂബിലി വര്‍ഷം പ്രമാണിച്ച് അപ്പസ്‌തോലന്മാരായ വിശുദ്ധ ഫിലിപ്പിന്റെയും ജെയിംസിന്റെയും തിരുശേഷിപ്പുകള്‍ മെയ് 3 മുതല്‍ 15 വരെ പൊതുവണക്കത്തിന് . മെയ് മൂന്നിനാണ് ഇരുവിശുദ്ധരുടെയും തിരുനാള്‍. ഇതോട് അനുബന്ധിച്ചാണ് പൊതുവണക്കം ആരംഭിക്കുന്നത്.

അന്നേ ദിവസം റോമിലെ ബസിലിക്കയില്‍ വൈകിട്ട് ആറ് മുപ്പതിന് കര്‍ദിനാള്‍ ഫ്രാന്‍സെസ്‌ക്കോ കോകോപാംമേറിയോയുടെ മുഖ്യകാര്‍മ്മികത്വത്തില്‍ ദിവ്യബലി അര്‍പ്പിക്കും. തുടര്‍ന്ന് എല്ലാ ദിവസവും രാവിലെ ഏഴു മണിമുതല്‍ വൈകിട്ട് എട്ടുമണിവരെ തിരുശേഷിപ്പ് വണങ്ങാന്‍ വിശ്വാസികള്‍ക്ക് അവസരമുണ്ടായിരിക്കും.

എഡി ഒന്നാം നൂറ്റാണ്ടിലാണ് ഇരുവരുടെയും ജനനം. ഇരുവരും രക്തസാക്ഷികളായി മരണമടഞ്ഞുവെന്നാണ് പാരമ്പര്യവിശ്വാസം.

You must be logged in to post a comment Login