ജൂലൈയില്‍ പാപ്പാ ലാറ്റിനമേരിക്കയിലേക്ക് തിരിക്കും

ജൂലൈയില്‍ പാപ്പാ ലാറ്റിനമേരിക്കയിലേക്ക് തിരിക്കും

popeഫ്രാന്‍സിസ് മാര്‍പാപ്പ വീണ്ടും രാജ്യസന്ദര്‍ശനങ്ങള്‍ക്ക് ഒരുങ്ങുന്നു. ജൂലൈ 6 മുതല്‍ 12 വരെയുള്ള തീയതികളില്‍ ഇക്വഡോര്‍, ബൊളീവിയ, പരാഗ്വേ തുടങ്ങിയ രാജ്യങ്ങളാണ് മാര്‍പാപ്പ സന്ദര്‍ശിക്കുക. ജൂലൈ ആറിന് ഇക്വഡോറിലെത്തുന്ന മാര്‍പാപ്പ പ്രസിഡന്റ് റാഫേല്‍ കൊറിയയുമായി കൂടിക്കാഴ്ച നടത്തുകയും വിശുദ്ധബലി അര്‍പ്പിക്കുകയും ചെയ്യും. കൂടാതെ ഇക്വഡോറിലെ വിദ്യഭ്യാസ പ്രവര്‍ത്തകരുമായും ജനങ്ങളുമായും വൈദികരുമായും മാര്‍പാപ്പ സംവദിക്കും. അതിനു ശേഷമായിരിക്കും മറ്റു രാജ്യങ്ങള്‍ സന്ദര്‍ശിക്കുക.

സെപ്റ്റംബറില്‍ യു. എസ് സന്ദര്‍ശിക്കാനും ഈ വര്‍ഷമവസാനം ആഫ്രിക്കന്‍ റിപ്പബ്ലിക്കും ഉഗാണ്ടയും സന്ദര്‍ശിക്കാനും മാര്‍പാപ്പയ്ക്കു പദ്ധതിയുണ്ട്. ജന്‍മദേശമായ അര്‍ജന്റീനയും, ചിലി, ഉറുഗ്വായ് തുടങ്ങിയ രാജ്യങ്ങളും 2016ല്‍ സന്ദര്‍ശിക്കാനാകുമെന്ന് അദ്ദഹം പ്രത്യാശ പ്രകടിപ്പിച്ചു. 2017 ല്‍ പെറുവും ബ്രസീലും സന്ദര്‍ശിക്കാനാകുമെന്നും മാര്‍പാപ്പ പ്രതീക്ഷിക്കുന്നു..

You must be logged in to post a comment Login