ജൂലൈ മാസത്തില്‍ പാപ്പായുടെ പ്രാര്‍ത്ഥന ആദിവാസികള്‍ക്കായി!

ജൂലൈ മാസത്തില്‍ പാപ്പായുടെ പ്രാര്‍ത്ഥന ആദിവാസികള്‍ക്കായി!

ആദിവാസികളെ ഓര്‍മിക്കുന്നു, ഫ്രാന്‍സിസ് പാപ്പാ. ലോകത്തിന്റെ നാനാഭാഗങ്ങളില്‍ വസിക്കുന്ന ആദിവാസി സമൂഹങ്ങള്‍ക്കായി പ്രാര്‍ത്ഥിക്കാന്‍ പാപ്പാ ജൂലൈ മാസത്തില്‍ നമ്മോട് ആവശ്യപ്പെടുന്നു.

‘നിലനില്പും സ്വത്വവും ഭീഷണി നേരിടുന്ന ആദിവാസി സമൂഹങ്ങള്‍ ആദരിക്കപ്പെടുന്നതിനായി നമുക്ക് പ്രാര്‍ത്ഥിക്കാം’ എന്നതാണ് ജൂലൈ മാസത്തേക്കുള്ള പാപ്പായുടെ പ്രാര്‍ത്ഥനാ നിയോഗം എന്ന് പ്രെയര്‍ അപ്പോസ്തല്‍ഷിപ്പ് അറിയിച്ചു.

സുവിശേഷ വല്ക്കരണത്തിനായുള്ള നിയോഗം ‘ലാറ്റിനമേരിക്കയിലും കരീബിയയിലുമുള്ള സഭ വര്‍ദ്ധിതമായ ഊര്‍ജത്തോടും തീക്ഷണതയോടും സുവിശേഷം പ്രഘോഷിക്കുന്നതിനു വേണ്ടി പ്രാര്‍ത്ഥിക്കുക’ എന്നതാണ്.

You must be logged in to post a comment Login