ജെറുസലേം അപ്പസ്‌തോലിക അഡ്മിനിസ്‌ട്രേറ്ററായി ഫ്രാന്‍സിസ്‌കന്‍ വൈദികന്‍

ജെറുസലേം അപ്പസ്‌തോലിക അഡ്മിനിസ്‌ട്രേറ്ററായി ഫ്രാന്‍സിസ്‌കന്‍ വൈദികന്‍

ജെറുസലേം: ജെറുസലേമിലെ ലാറ്റിന്‍ പാത്രിയാര്‍ക്കേറ്റിന്റെ അപ്പസ്‌തോലിക് അഡ്മിനിസ്‌ട്രേറ്ററായി ഫ്രാന്‍സിസ്‌കന്‍ വൈദികനായ ഫാദര്‍ പിയേര്‍ബട്ടിസ്റ്റ പിസ്സാബല്ലയെ ഫ്രാന്‍സിസ് മാര്‍പാപ്പ നിയോഗിച്ചു.

പുതിയ പാത്രിയാര്‍ക്കിസ് നിയോഗിതനാകുവരെ ഫാദര്‍ പിസ്സാബല്ല അപ്പസ്‌തോലിക അഡ്മിനിസ്‌ട്രേറ്റര്‍ ശുശ്രൂഷയില്‍ തുടരും. അതോടൊപ്പം ഇദ്ദേഹത്തിന് ആര്‍ച്ച്ബിഷപ്പ് പദവി ലഭിക്കുമെന്നും വത്തിക്കാന്‍ പറഞ്ഞു.

ലാറ്റിന്‍ പാത്രിയാര്‍ക്കിസായിരുന്ന ഫൗദ് ടവാലിന്റെ രാജിയെത്തുടര്‍ന്നാണ് പുതിയ നിയമനം മാര്‍പാപ്പ നടത്തിയത്. വിശുദ്ധ നാട്ടില്‍ ഫ്രാന്‍സിസ്‌കന്‍ സന്യാസ സമൂഹത്തിലെ സുപ്പീരിയറായി സേവനം ചെയ്തുവരവെയാണ് ഫാ. പിസ്സാബല്ലയ്ക്ക് പുതിയ ഉത്തരവാദിത്വങ്ങള്‍ ലഭിക്കുന്നത്.

You must be logged in to post a comment Login