ജേക്കബ് മുമ്പില്‍, തോമസും ജെയിംസും തൊട്ടുപുറകെ

ജേക്കബ് മുമ്പില്‍, തോമസും ജെയിംസും തൊട്ടുപുറകെ

jacobഓഫീസ് ഫോര്‍ നാഷനല്‍ സ്റ്റാറ്റിറ്റിക്‌സിന്റെ പുതിയ വെളിപ്പെടുത്തല്‍ അനുസരിച്ച് നവജാത ശിശുക്കളായ ആണ്‍കുട്ടികള്‍ക്ക് പേരിടുന്ന പേരുകളില്‍ ടോപ്പ് നൂറില്‍ മുമ്പില്‍ നില്ക്കുന്നത് ബൈബിള്‍ നാമങ്ങള്‍. ഇംഗ്ലണ്ടിലെയും വെയ്ല്‍സിലെയും കാര്യമാണിത്. 2014 ലെ കണക്കുകളാണ് ഇക്കാര്യം പറയുന്നത്.. ഇതില്‍ ജേക്കബ് എന്ന പേരാണ് ഏറ്റവും മുമ്പിലുള്ളത്. അയ്യായിരത്തോളം മാതാപിതാക്കള്‍ തങ്ങളുടെ മക്കള്‍ക്ക് നല്കിയ പേരാണിത് തോമസും ജെയിംസും പി്ന്നാലെയെത്തുന്നു. റൂബന്‍, ഏലിയ എന്നിവയാണ് അടുത്ത പ്രിയപ്പെട്ട ബൈബിള്‍ നാമങ്ങള്‍. ജോഷ്വാ, ജോസഫ്, സാമുവല്‍, ഡാനിയേല്‍, മാത്യു, ബെഞ്ചമിന്‍, ലൂക്ക്, ഡേവിഡ്, ഗബ്രിയേല്‍ എന്നീ പേരുകളും ലിസ്റ്റിലുണ്ട്.

You must be logged in to post a comment Login