ജോണ്‍പോളിന്റെ സ്വന്തം ഫാത്തിമമാതാ

ജോണ്‍പോളിന്റെ സ്വന്തം ഫാത്തിമമാതാ

മെയ് പതിമൂന്ന് . ഫാത്തിമാനാഥയുടെ തിരുനാള്‍ ദിനമായി ആഗോളസഭ ആചരിക്കുന്നു. 1917 ലെ മെയ് മുതല്‍ ഓഗസ്റ്റ് വരെയുള്ള മാസങ്ങളിലെ പതിമൂന്നാം തീയതികളിലാണ് പോര്‍ച്ചുഗലിലെ ഫാത്തിമായില്‍ ഇടയക്കുട്ടികളായ ലൂസിയ, ജസീന്ത, ഫ്രാന്‍സിസ് എന്നിവര്‍ക്ക് പരിശുദ്ധ മറിയം പ്രത്യക്ഷപ്പെട്ടത്. പത്തും ഒമ്പതും ഏഴും വയസുള്ള കുട്ടികളായിരുന്നു അവര്‍.

ലോകസമാധാനത്തിന്റെ സന്ദേശമാണ് മാതാവ് അവര്‍ക്ക് നല്കിയത്. 1917 ഒക്ടോബര്‍ 13 ന് പരിശുദ്ധ മറിയം അവസാനമായി പ്രത്യക്ഷപ്പെട്ട് അവര്‍ക്ക് സന്ദേശം നല്കി. ദര്‍ശനം കിട്ടിയ ലൂസിയായുടെ വിവരണപ്രകാരമാണ് ഫാത്തിമനാഥയുടെ രൂപം നിര്‍മ്മിച്ചത്.

1918 ല്‍ പ്രസ്തുത സ്ഥലത്ത് ഒരു പ്രാര്‍ത്ഥനാലയം രൂപം കൊണ്ടു. ഫ്രാന്‍സിസ് പതിനൊന്നാമത്തെ വയസിലും ജസീന്ത പതിമൂന്നാമത്തെ വയസിലും മരണമടഞ്ഞു. രണ്ടായിരമാണ്ടില്‍ ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പ ഇവരെ വാഴ്ത്തപ്പെട്ടവരുടെ പദവിയിലേക്കുയര്‍ത്തി. ലൂസിയ കന്യാസ്ത്രീയായി. 2005 ഫെബ്രുവരി 13 ന് ആയിരുന്നു സിസ്റ്റര്‍ ലൂസിയായുടെ മരണം.

ഫാത്തിമാനാഥയുടെ വലിയ ഭക്തനായിരുന്നു വിശുദ്ധ ജോണ്‍ പോള്‍ രണ്ടാമന്‍. 1981 മെയ് 13 ന് ഫാത്തിമാനാഥയുടെ തിരുനാള്‍ ദിനത്തിലായിരുന്നു ജോണ്‍ പോളിന് നേരെയുള്ള വധശ്രമം നടന്നത്. അലി അഖ്ക ആയിരുന്നു വെടിയുതിര്‍ത്തത്. ഫാത്തിമാമാതാവാണ് തന്നെ രക്ഷിച്ചതെന്ന് പാപ്പ പിന്നീട് ലോകത്തോട് വിളിച്ചുപറഞ്ഞു.

എന്നെ താങ്ങിരക്ഷിച്ച കരം ഫാത്തിമാനാഥയുടേതായിരുന്നു എന്നായിരുന്നു ജോണ്‍ പോളിന്റെ വാക്കുകള്‍.

നെഞ്ചില്‍ നിന്ന് പുറത്തെടുത്ത നാലു വെടിയുണ്ടകളില്‍ ഒന്ന് 2000 മെയ് 13 ന് ജോണ്‍ പോള്‍ ഫാത്തിമായിലെത്തി മാതാവിന്റെ കിരീടത്തില്‍ ചാര്‍ത്തിയിരുന്നു.

ദൈവഹിതത്തിനെതിരായി മനുഷ്യന്‍ തിന്മപ്രവര്‍ത്തിക്കരുതെന്ന സന്ദേശമാണ് ഫാത്തിമാനാഥ ലോകത്തിന് നല്കുന്നത്. ലോകസമാധാനത്തിനായി ഫാത്തിമാനാഥയുടെ മാധ്യസ്ഥം തേടണമെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ ഓര്‍മ്മിപ്പിച്ചു.

 

ബി

You must be logged in to post a comment Login