ജോണ്‍ ദയാല്‍ ആക്രമിക്കപ്പെടുന്നു

ജോണ്‍ ദയാല്‍ ആക്രമിക്കപ്പെടുന്നു

Dr._John_Dayalപ്രമുഖ മനുഷ്യാവകാശ പ്രവര്‍ത്തകനും ഓള്‍ ഇന്ത്യ ക്രിസ്ത്യന്‍ കൗണ്‍സിലിന്റെ ജനറല്‍ സെക്രട്ടറിയും സോഷ്യല്‍ മീഡിയ ആക്ടിവിസ്റ്റുമായ ജോണ്‍ ദയാല്‍ ഭീഷണി നേരിടുന്നു. അദ്ദേഹത്തിന്റെ സോഷ്യല്‍ മീഡിയ പോസ്റ്റുകള്‍ ചില വലതുപക്ഷ രാഷ്ട്രീയ പ്രവര്‍ത്തകരെ ചൊടിപ്പിച്ചു എന്നാണ് സൂചനകള്‍. അദ്ദേഹം സോഷ്യല്‍ മീഡിയയില്‍ ക്രൂരമായ ആക്രണവും തേജോവധവും നേരിടുകയാണ്.

നവമാദ്ധ്യമങ്ങളിലെ ജോണ്‍ ദയാലിന്റെ പല പോസ്റ്റുകളും ഏറെ ശ്രദ്ധയാകര്‍ഷിച്ചിരുന്നു. വിദ്യാര്‍ത്ഥിനികളെ പീഡിപ്പിച്ചതിന്റെ പേരില്‍ മുംബൈയിലെ സെന്റ് സേവ്യേഴ്‌സ് സ്‌കൂള്‍ പ്രിന്‍സിപ്പല്‍ അറസ്റ്റു ചെയ്യപ്പെട്ട സംഭവത്തെക്കുറിച്ചുള്ള അദ്ദേഹത്തിന്റെ പ്രതികരണമാണ് ചില രാഷ്ട്രീയ പ്രവര്‍ത്തകരെ ഇപ്പോള്‍ പ്രകോപിപ്പിച്ചിരിക്കുന്നത്. സ്‌കൂള്‍ അധികൃതര്‍ക്ക് ചില ഉന്നത ബി.ജെ.പി പ്രവര്‍ത്തകരുമായി ബന്ധമുണ്ടെന്ന് അദ്ദേഹം ആരോപിച്ചിരുന്നു. ബീഫ് നിരോധനത്തിനെതിരെയും യാക്കൂബ് മേമന്റെ വധശിക്ഷക്കെതിരെയുമുള്ള അദ്ദേഹത്തിന്റെ നിലപാടുകള്‍ ഏറെ വിമര്‍ശനത്തിന് ഇടയാക്കിയിരുന്നു. രാജ്യമെങ്ങമുള്ള ക്രിസ്ത്യാനികളെ തകര്‍ക്കാനുള്ള ഗൂഢശ്രമത്തിന്റെ ഭാഗമാണിതെന്ന് ജോണ്‍ ദയാല്‍ പറഞ്ഞു.

You must be logged in to post a comment Login