ജോണ്‍ പോള്‍ മൂന്നാമന്‍ ആകാന്‍ എനിക്ക് താല്പര്യമില്ലായിരുന്നു- പോപ്പ് എമിരത്തൂസ് ബെനഡിക്ട് പതിനാറാമന്‍

ജോണ്‍ പോള്‍ മൂന്നാമന്‍ ആകാന്‍ എനിക്ക് താല്പര്യമില്ലായിരുന്നു- പോപ്പ് എമിരത്തൂസ് ബെനഡിക്ട് പതിനാറാമന്‍

വത്തിക്കാന്‍: എനിക്ക് ജോണ്‍ പോള്‍ മൂന്നാമനാകാന്‍ കഴിയില്ല. ഞാന്‍ വ്യത്യസ്തനായ ഒരു വ്യക്തിയാണ്. വ്യത്യസ്തമായ തുണിയില്‍ നിന്ന് മുറിച്ചെടുക്കപ്പെട്ട വ്യക്തി. എനിക്ക് വ്യത്യസ്തമായ വ്യക്തിപ്രഭാവമാണ് ഉള്ളത്. ഇത് പോപ്പ് എമിരത്തൂസ് ബെനഡിക്ട് പതിനാറാമന്റെ വാക്കുകള്‍.

ഇറ്റലിയില്‍ വെള്ളിയാഴ്ച പ്രസിദ്ധീകരിച്ച ലാസ്റ്റ് ടെസ്റ്റ്‌മെന്റ്: ഇന്‍ ഹിസ് ഓണ്‍ വേര്‍ഡ്സ് എന്ന പുസ്തകത്തിലാണ് അദ്ദേഹം ഇക്കാര്യം പറയുന്നത്.

വളരെ ഹ്രസ്വകാലത്തേക്കുള്ള പാപ്പാഭരണമായിരുന്നു തന്റേത് എന്നാണ് അദ്ദേഹം ഇവിടെ വിലയിരുത്തുന്നത്. അധികം ശക്തിയുള്ള ആളല്ല ഞാന്‍. ദീര്‍ഘകാല പ്രവര്‍ത്തനങ്ങള്‍ ചെയ്യാന്‍ എനിക്ക് കഴിയില്ല. ബെനഡിക്ട് പറയുന്നു.

എനിക്ക് ഇപ്പോള്‍ എഴുപത്തിയെട്ട് വയസായി. ഒരു മെത്രാന്‍ എഴുപത്തിയഞ്ച് വയസില്‍ വിരമിക്കണമെങ്കില്‍ 78കാരനായ ഞാന്‍ ഇനിയും പത്രോസിന്റെ സിംഹാസനത്തില്‍ തുടരാന്‍ പാടില്ല. രാജിവയ്ക്കാനുള്ള തീരുമാനത്തെക്കുറിച്ച് ബെനഡിക്ട് പതിനാറാമന്‍ പറഞ്ഞു.

You must be logged in to post a comment Login