ജോണ്‍ പോള്‍ രണ്ടാമന്‍ പാപ്പയുടെ അപൂര്‍വ്വസൗഹൃദസന്ദര്‍ശനം

ജോണ്‍ പോള്‍  രണ്ടാമന്‍ പാപ്പയുടെ അപൂര്‍വ്വസൗഹൃദസന്ദര്‍ശനം

1976ലെ ഒരു വേനല്‍ക്കാലത്ത് ഫിലാഡെല്‍ഫിയയില്‍ വച്ച് നടന്ന ദിവ്യകാരുണ്യ കോണ്‍ഗ്രസ്സില്‍ പങ്കെടുക്കാന്‍ അന്നത്തെ ക്രക്കൗ ആര്‍ച്ച്ബിഷപ്പായ കരോള്‍ വൊയ്റ്റീവ എത്തി. കോണ്‍ഗ്രസ്സിന്റെ അവസാനം നേരത്തെ തീരുമാനിച്ച് ഉറപ്പിച്ചിട്ടില്ലായിരുന്നിട്ടു കൂടി മോണ്ടാന മലയിലെ തന്റെ സുഹൃത്തായ മോണ്‍. ജോസഫ് ഗ്യൂസെസ്‌ക്കിനെ കാണാന്‍ വോയ്റ്റീവ ആഗ്രഹിച്ചു.

1958ല്‍ ക്രക്കോവിലെ ആര്‍ച്ച്ബിഷപ്പായി സ്ഥാനമേറ്റെടുത്തതിനു ശേഷം അവര്‍ കത്തുകളിലൂടെ സൗഹൃദം പുതുക്കി. കൂടാതെ ഗ്ലൂസെസ്‌ക്ക് തന്റെ ക്രക്കൗ സന്ദര്‍ശനങ്ങളില്‍ വോയ്റ്റീവയെ കണ്ടുവെന്നും ഉറപ്പുവരുത്തി.

ഗെയ്‌സര്‍ പ്രദേശവാസികള്‍ കര്‍ദ്ദിനാള്‍ വോയ്റ്റീവയുടെ സന്ദര്‍ശനം ആഘോഷമാക്കി. അവരെ സംബന്ധിച്ചിടത്തോളം ആദ്യമായാണ് ഒരു കര്‍ദ്ദിനാള്‍ തങ്ങളുടെ പട്ടണത്തിലേക്ക് വരുന്നത്. ഭൂപടത്തില്‍ ഒരു കൊച്ചു ബിന്ദുവിനേക്കാള്‍ ചെറുതായി കാണപ്പെടുന്ന തങ്ങളുടെ പട്ടണത്തില്‍ ഭാവിയിലൊരു കര്‍ദ്ദിനാളിന്റെ സന്ദര്‍ശനം ഉണ്ടാകാന്‍ പോകുന്നില്ലയെന്ന് പ്രദേശവാസികള്‍ നേരത്തെ മനസ്സിലാക്കി.

കര്‍ദ്ദിനാള്‍ വോയ്റ്റീവ തന്റെ സാന്നിധ്യത്താല്‍ ആ പ്രദേശത്തെ അനുഗ്രഹിച്ചു. അവര്‍ക്കൊപ്പം ദിവ്യബലി അര്‍പ്പിച്ച് അവരോട് സംസാരിച്ചു. കുര്‍ബാനയ്ക്ക് ശേഷം കര്‍ദ്ദിനാളിനൊപ്പമിരുന്ന് എല്ലാവര്‍ക്കും ഭക്ഷണം കഴിക്കാന്‍ അവര്‍ക്ക് അവസരം ലഭിച്ചു.

ഈ വര്‍ഷം വി. ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പയുടെ മോണ്ടാന സന്ദര്‍ശനത്തിന്റെ 40 ാം വാര്‍ഷികമാണ്. മനുഷ്യരേക്കാള്‍ പശുക്കള്‍ കൂടുതല്‍ താമസ്സിക്കുന്ന മോണ്ടാന പോലുള്ള ചെറു പട്ടണത്തിലേക്ക് കര്‍ദ്ദിനാള്‍ വോയ്റ്റീവ സന്ദര്‍ശനം നടത്തിയതിലൂടെ വെളിവാകുന്നത് അദ്ദേഹത്തിന്റെ എളിമയും ബന്ധങ്ങള്‍ക്ക് നല്‍കുന്ന പ്രാധാന്യവുമാണ്.

 

നീതു

You must be logged in to post a comment Login