ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പയ്ക്കു പിന്നാലെ പോപ്പ് ഫ്രാന്‍സിസ് ബോസ്‌നിയയില്‍

ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പയ്ക്കു പിന്നാലെ പോപ്പ് ഫ്രാന്‍സിസ് ബോസ്‌നിയയില്‍

south-korea-pope-francis-visitഫ്രാന്‍സിസ് പാപ്പയുടെ ബോസ്‌നിയന്‍ സന്ദര്‍ശനം ഇന്നു തുടങ്ങാനിരിക്കേ പ്രതീക്ഷയോടെയാണ് ബോസ്‌നിയന്‍ ജനത അദ്ദേഹത്തെ വരവേല്‍ക്കാന്‍ ഒരുങ്ങുന്നത്. എന്നാല്‍ ബോസ്‌നിയ സന്ദര്‍ശിക്കുന്ന ആദ്യത്തെ മാര്‍പാപ്പ അദ്ദേഹമല്ല. 1997 ലും 2003ലും ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പ ബോസ്‌നിയ സന്ദര്‍ശിച്ചിരുന്നു.

1994ല്‍ ബോസ്‌നിയയില്‍ യുദ്ധം പൊട്ടിപ്പുറപ്പെട്ട സമയത്താണ് അദ്ദേഹം അവിടം സന്ദര്‍ശിക്കാന്‍ തീരുമാനിക്കുന്നത്. സുരക്ഷാപ്രശ്‌നങ്ങളാല്‍ അന്നതു സാധിച്ചില്ലെങ്കിലും ബോസ്‌നിയയിലെ ജനങ്ങളെ കൈവിടാന്‍ അദ്ദേഹം ഒരുക്കമായിരുന്നില്ല. അവര്‍ക്കു വേണ്ടി വത്തിക്കാനില്‍ പ്രത്യേകം വിശുദ്ധബലികളും പ്രാര്‍ത്ഥനകളും നടത്തി. രണ്ടു വര്‍ഷത്തിനു ശേഷം 1997 ല്‍ ജോണ്‍ പോള്‍ രണ്ടാമന്‍ പാപ്പ ബോസ്‌നിയ സന്ദര്‍ശിക്കുകയും ചെയ്തു. യുദ്ധത്തിന്റെ കെടുതികളനുഭവിച്ചിരുന്ന ബോസിനിയന്‍ ജനതയ്ക്ക് ആശ്വാസകരമായിരുന്നു ആ സന്ദര്‍ശനം. ബോസ്‌നിയന്‍ തലസ്ഥാനമായ സരജാവോയില്‍ അദ്ദേഹം ദിവ്യബലിയര്‍പ്പിച്ച് പ്രത്യേകം പ്രാര്‍ത്ഥനകള്‍ നടത്തി. കടുത്ത മഞ്ഞും കാറ്റും വകവെയ്ക്കാതെ നിരവധി വിശ്വാസികളാണ് മാര്‍പാപ്പയെ കാണാനെത്തിയത്. രാജ്യത്തെ മൂന്ന് പ്രധാനമതവിഭാഗങ്ങളായ കാത്തലിക് ക്രോട്ട്‌സ്, ഈസ്‌റ്റേണ്‍ ഓര്‍ത്തഡോക്‌സ് സെര്‍ബ്‌സ്, ബോസ്‌നിയന്‍ മുസ്ലീമുകള്‍ എന്നിവരെ പ്രതിനിധാനം ചെയ്യുന്ന ബാനറുകളും അവരുടെ പക്കല്‍ ഉണ്ടായിരുന്നു.

2003 ല്‍ ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പ വീണ്ടും ബോസ്‌നിയ സന്ദര്‍ശിച്ചിരുന്നു. 12 വര്‍ഷങ്ങള്‍ക്കിപ്പുറം അടുത്ത പോപ്പിന്റെ സന്ദര്‍ശനം രാജ്യത്ത് കൂടുതല്‍ സമാധാനവും സന്തോഷവും കൊണ്ടുവരാന്‍ ഇടയാക്കുമെന്ന് ബോസ്‌നിയയിലെ ജനങ്ങള്‍ കരുതുന്നു..

You must be logged in to post a comment Login