ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പയുടേയും വിശുദ്ധ ഫൗസ്റ്റീനയുടെയും തിരുശേഷിപ്പ് അങ്കമാലിയില്‍

ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പയുടേയും വിശുദ്ധ ഫൗസ്റ്റീനയുടെയും തിരുശേഷിപ്പ് അങ്കമാലിയില്‍

അങ്കമാലി: വിശുദ്ധ ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പയുടേയും വിശുദ്ധ ഫൗസ്റ്റീനയുടെയും തിരുശേഷിപ്പുകള്‍ അങ്കമാലി സെന്റ് ജോര്‍ജ്ജ് ബസലിക്കയില്‍ പൊതുദര്‍ശനത്തിനായി എത്തി. ഓസ്‌ട്രേലിയന്‍ സ്വദേശികളായ ദ്യകാരുണ്യ പ്രഘോഷകര്‍ ജോയ് ഹണ്ട്, യാന്‍ ഗ്രോഡി, സിംഗപ്പൂര്‍ സ്വദേശിയായ മേരി ടാന്‍ എന്നിവരുടെ നേതൃത്വത്തിലാണ് തിരുശേഷിപ്പുകള്‍ അങ്കമാലിയിലെത്തിയത്. ദിവ്യകാരുണ്യത്തെക്കുറിച്ച് മൂവരും പ്രഘോഷണം നടത്തുകയും ചെയ്തു. നൂറുകണക്കിന് വിശ്വാസികള്‍ വിശുദ്ധരുടെ തിരുശേഷിപ്പുകള്‍ വണങ്ങാനായെത്തി.

You must be logged in to post a comment Login