ജോര്‍ജിയ: മാര്‍പാപ്പയുടെ കുര്‍ബാനയില്‍ ഓര്‍ത്തഡോക്‌സ് പ്രതിനിധി പങ്കെടുക്കും

ജോര്‍ജിയ: മാര്‍പാപ്പയുടെ കുര്‍ബാനയില്‍ ഓര്‍ത്തഡോക്‌സ് പ്രതിനിധി പങ്കെടുക്കും

വത്തിക്കാന്‍: ജോര്‍ജിയ- അസെര്‍ബൈജാന്‍ സന്ദര്‍ശനം നടത്തുന്ന ഫ്രാന്‍സിസ് മാര്‍പാപ്പ ഒക്ടോബര്‍ ഒന്നിന് ബിലിസില്‍ വിശുദ്ധ കുര്‍ബാന അര്‍പ്പിക്കുമ്പോള്‍ ഓര്‍ത്തഡോക്‌സ് പ്രതിനിധി അതില്‍ പങ്കെടുക്കും. സെപ്തംബര്‍ 30 മുതല്‍ ഒക്ടോബര്‍ 2 വരെയാണ് മാര്‍പാപ്പയുടെ വിദേശപര്യടനം.

പാത്രിയാര്‍ക്ക ഇലിയ രണ്ടാമന്‍ വിശുദ്ധ കുര്‍ബാനയില്‍ സംബന്ധിക്കില്ല. എന്നാല്‍ ജോര്‍ജിയായുടെ തലസ്ഥാനത്തെ എയര്‍പോര്‍ട്ടില്‍ വന്നിറങ്ങുന്ന പാപ്പയെ സ്വീകരിക്കാനും പിന്നീട് പാത്രിയാര്‍ക്ക ആസ്ഥാനത്തേക്ക് സ്വീകരിക്കാനും അദ്ദേഹമുണ്ടായിരിക്കും. ബിലിസില്‍ വെള്ളിയാഴ്ച ഉച്ചകഴിഞ്ഞ് മൂന്നുമണിക്കാണ് പാപ്പ എത്തിച്ചേരുന്നത്.

ജൂണ്‍ 24 മുതല്‍ 26 വരെ അര്‍മേനിയായിലേക്ക് ഫ്രാന്‍സിസ് പാപ്പ നടത്തിയ യാത്രയുടെ തുടര്‍ച്ചയായിട്ടാണ് പരിശുദ്ധ സിംഹാസനം ജോര്‍ജിയ- അസര്‍ബൈജാന്‍ യാത്രയെ വിശദീകരിക്കുന്നത്.

ഫ്രാന്‍സിസ് മാര്‍പാപ്പയും ഓര്‍ത്തഡോക്‌സ് പാത്രിയാര്‍ക്കയും തമ്മില്‍ പരസ്യമായി പൊതു പ്രാര്‍ത്ഥന നടത്തില്ല എന്ന കാര്യം ഇന്നലെ പ്രസിദ്ധീകരിച്ചിരുന്നു.

You must be logged in to post a comment Login