ജോര്‍ജ് ക്ലൂണിക്കും സല്‍മാ ഹെയ്ക്കിനും പാപ്പായുടെ ആദരം

ജോര്‍ജ് ക്ലൂണിക്കും സല്‍മാ ഹെയ്ക്കിനും പാപ്പായുടെ ആദരം
പ്രശസ്ത ഹോളിവുഡ് താരങ്ങളായ ജോര്‍ജ് ക്ലൂണി, സല്‍മാ ഹായെക്ക്, റിച്ചാര്‍ഡ് ഗേരി എന്നിവര്‍ക്ക് ഫ്രാന്‍സിസ് പാപ്പാ മെഡലുകള്‍ സമ്മാനിച്ചു. വത്തിക്കാന്റെ വിദ്യാഭ്യാസ പദ്ധതിക്ക് അവര്‍ നല്‍കിയ സംഭാവനകളെ മാനിച്ചാണ് പാപ്പായുടെ ആദരം.
പാപ്പാ അവതരിപ്പിച്ച സ്‌കോളാസ് ഒക്കുറാന്റിസ് എന്ന ആഗോള വിദ്യാഭ്യാസപദ്ധി 82 രാജ്യങ്ങളിലായി നാല് ലക്ഷം സ്‌കൂളുകളില്‍ പ്രവര്‍ത്തിക്കും. വിവിധ സംസ്‌കാരങ്ങളിലും മതങ്ങളിലും പെട്ട കുട്ടികളെ ഒന്നിച്ചു കൊണ്ടുവരികയാണ് ഈ പദ്ധതിയുടെ ലക്ഷ്യം. ജോര്‍ജ് ക്ലൂണിയും, സല്‍മാ ഹായെക്കും റിച്ചാര്‍ഡ് ഗേരിയും ഈ പദ്ധതിയുടെ അംബാസഡര്‍മാര്‍ ആയിരിക്കും.

You must be logged in to post a comment Login