ജോര്‍ദ്ദാനിലെ ഇറാഖി അഭയാര്‍ത്ഥികളോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് പാപ്പ

ജോര്‍ദ്ദാനിലെ ഇറാഖി അഭയാര്‍ത്ഥികളോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് പാപ്പ

pope-francis-prayingജോര്‍ദ്ദാനില്‍ കഴിയുന്ന ഇറാഖി അഭയാര്‍ത്ഥികള്‍ക്ക് ഐക്യദാര്‍ഢ്യം പുലര്‍ത്തി ഫ്രാന്‍സിസ് പാപ്പ സന്ദേശമയച്ചു. ജോര്‍ദ്ദാന്‍ പാത്രിയാര്‍ക്കീസ് വികാരിയായ ആര്‍ച്ച്ബിഷപ്പ് മറൗണ്‍ ലഹ്ഹാമിനാണ് പാപ്പ സന്ദേശയമയച്ചത്. ഇറാഖി അഭയാര്‍ത്ഥികള്‍ ജോര്‍ദ്ദാനില്‍ എത്തി ഒരു വര്‍ഷം തികഞ്ഞതിന്റെ വാര്‍ഷിക ആഘോഷത്തോടനുബന്ധിച്ച് നടത്തുന്ന പരിപാടികളില്‍ സംബന്ധിക്കുന്നതിനായ് എത്തിച്ചേര്‍ന്നതാണ് ജോര്‍ദ്ദാന്‍ ആര്‍ച്ച്ബിഷപ്പ്. അക്രമണത്തിനും ചൂഷണത്തിനുമെതിരെ ശബ്ദമുര്‍ത്തുന്നതിനുള്ള പാപ്പയുടെ ആഗ്രഹത്തെ അടിവരയിട്ടു കൊണ്ട് കത്തില്‍ പരാമര്‍ശിച്ചു. ദൈവ സ്‌നേഹത്തിന് സാക്ഷികളായി മാറിയതിന് ഫ്രാന്‍സിസ് പാപ്പ അഭയാര്‍ത്ഥികളോട് നന്ദി പറഞ്ഞു. ഇന്നത്തെ രക്തസാക്ഷികളാണ് അഭയാര്‍ത്ഥികള്‍ എന്ന് ഫ്രാന്‍സിസ് പാപ്പ പറഞ്ഞു. അഭയാര്‍ത്ഥികളെ രക്ഷപ്പെടുവാന്‍ സഹായിക്കുന്നവര്‍ യേശുക്രിസ്തുവിന്റെ ഉയിര്‍പ്പിനെയാണ് പ്രഘോഷിക്കുന്നത്, പാപ്പ കൂട്ടിച്ചേര്‍ത്തു. ഇവരുടെ സഹായം ഇരുളില്‍ വെളിച്ചമായി മാറി എന്നും പാപ്പ പറഞ്ഞു. അന്താരാഷ്ട്ര സംഘടനകളോടനകള്‍ അഭയാര്‍ത്ഥികളെ സഹായിക്കുമെന്ന പ്രതീക്ഷ പാപ്പ കത്തില്‍ പങ്കു വച്ചു. മാതാവിന്റെ സംരക്ഷണത്തിനായ് എല്ലാവരെയും സമര്‍പ്പിച്ച്, പാപ്പയുടെ ആശീര്‍വാദത്തിനു ശേഷം കത്ത് അവസാനിപ്പിച്ചു

You must be logged in to post a comment Login