ജോസഫ് മൗനം വെടിയുന്നു…..

ജോസഫ് മൗനം വെടിയുന്നു…..

നീതിമാനായ ജോസഫ് ഇങ്ങനെ മിണ്ടാതിരുന്നാല്‍ പോരാ എന്ന് സംവിധായകന്‍ സൈറസ് നോവ്‌റാസ്‌റ്റെക്കു തോന്നി. അങ്ങനെ ജോസഫ് മൗനം വെടിയുകയാണ്. സുവിശേഷകന്‍മാര്‍ പോലും രേഖപ്പെടുത്താത്ത വികാരങ്ങളും വിചാരങ്ങളും ‘യങ്ങ് മിശിഹാ’ എന്ന സൈറസ് നോവ്‌റാസ്റ്റയുടെ പുതിയ സിനിമയില്‍ വാക്കുകളായി സംസാരിക്കും.

‘യങ്ങ് മിശിഹാ’ എന്നാണ് സിനിയുടെ പേരെങ്കിലും ചിത്രത്തിലെ ജോസഫ് ചിത്രത്തിലെ കേന്ദ്രകഥാപാത്രമാണ്. സംവിധായകന്‍ സൈറസ് നോവ്‌റാസ്‌റ്റെ പറയുന്നു. സുവിശേഷത്തിലും സുവിശേഷം അടിസ്ഥാനമാക്കിയുള്ള സിനിമകളിലും തണല്‍വൃക്ഷമായി മാത്രം നിന്ന ജോസഫ് ഇവിടെ നിശബ്ദത വെടിയുന്നു, കരുത്തുറ്റ കഥാപാത്രമാകുന്നു.

‘സിനിമകളില്ലെലാം ജോസഫ് ഒരു ചുവര്‍ചിത്രം പോലയായിരുന്നു. പ്രത്യേകിച്ചൊന്നും ചെയ്യാനില്ലാതെ പശ്ചാത്തലത്തില്‍ അദ്ദേഹം ഒതുങ്ങിക്കൂടി. അദ്ദേഹത്തെ ആരും ശ്രദ്ധിച്ചില്ല. ഈ സിനിമയില്‍ അങ്ങനെയായിരിക്കരുതെന്ന് എനിക്ക് നിര്‍ബന്ധമുണ്ടായിരുന്നു. ജോസഫിനെ നിശബ്ദസാന്നിദ്ധ്യമാക്കരുതെന്ന് നേരത്തേ തന്നെ ഉറപ്പിച്ചിരുന്നു’, സൈറസ് നോവ്‌റാസ്‌റ്റെ പറഞ്ഞു.

മകനെ നോക്കിവളര്‍ത്തുന്ന, ഭാര്യയുടെ കാര്യത്തില്‍ ശ്രദ്ധ പതിപ്പിക്കുന്ന, കരുത്തുറ്റ, തീരുമാനങ്ങളെടുക്കുന്ന, ഉത്തരവാദിത്വമുള്ള കുടുംബനാഥനായാണ് ജോസഫിനെ സംവിധായകന്‍ കാണുന്നത്.

ചിത്രം മാര്‍ച്ച് 11ന് തിയേറ്ററികളിലെത്തി. പ്രേക്ഷകരില്‍ നിന്നും മികച്ച അഭിപ്രായമാണ് ചിത്രത്തിനു ലഭിക്കുന്നതെന്ന് സൈറസ് നോവ്‌റാസ്‌റ്റെ പറഞ്ഞു.

You must be logged in to post a comment Login