ജ്യൂവെല്‍ അരെന്‍ങ്: ബംഗ്ലാദേശ് പാര്‍ലമെന്റിലെ ഒരേയൊരു കത്തോലിക്കന്‍

ജ്യൂവെല്‍ അരെന്‍ങ്: ബംഗ്ലാദേശ് പാര്‍ലമെന്റിലെ ഒരേയൊരു കത്തോലിക്കന്‍

ധാക്ക:കത്തോലിക്കനും അതേസമയം രാജ്യത്തെ ഏറ്റവും പ്രായംകുറഞ്ഞ എംപിയുമായി ജ്വൂവെല്‍ അരെന്‍ങ് ബംഗ്ലാദേശ് പാര്‍ലമെന്റിലേക്ക്. അവാമി ലീഗ് പാര്‍ട്ടിയില്‍ നിന്ന് 362,694 ല്‍ 170,234 വോട്ടുനേടിയാണ് മുപ്പത്തിമൂന്നുകാരനായ ജ്യൂവെല്‍ പാര്‍ലമെന്റിലെത്തിയത്. രാജ്യത്തെ പ്രമുഖ ക്രൈസ്തവനേതാവായ പ്രമോദ് മാന്‍കിന്റെ മകനാണ് ഇദ്ദേഹം.

രാജ്യത്തെ സോഷ്യല്‍ വെല്‍ഫെയര്‍ വകുപ്പ് മന്ത്രിയായിരുന്ന അദ്ദേഹം ദീര്‍ഘകാലത്തെ രോഗത്തെതുടര്‍ന്ന് മെയ് 11 നാണ് മരണമടഞ്ഞത്. ഇദ്ദേഹത്തിന്റെ ഒഴിവിലേക്കാണ് ഇടക്കാല തിരഞ്ഞെടുപ്പ് നടത്തി ജ്യൂവെല്‍ വിജയശ്രീലാളിതനായത്.

ബംഗ്ലാദേശ് പാര്‍ലമെന്റിലെ 350 സീറ്റുകളില്‍ ഇപ്പോള്‍ ജ്യൂവെല്‍ മാത്രമേ ക്രൈസ്തവനും കത്തോലിക്കനുമായിട്ടുള്ളൂ. പിതാവിന്റെ കാലടിപ്പാടുകള്‍ പിന്തുടര്‍ന്ന് സമൂഹത്തിനും സമുദായത്തിനും വിലപ്പെട്ട സംഭാവനകള്‍ ജ്യൂവെല്‍ നല്കുമെന്നാണ് ജനങ്ങളുടെ പ്രതീക്ഷ.

160 മില്യന്‍ ജനസംഖ്യയുള്ള ബംഗ്ലാദേശില്‍ 90 ശതമാനവും സുന്നി മുസ്ലീങ്ങളാണ്. ഹിന്ദുക്കള്‍ എട്ട് ശതമാനം. ആറു ലക്ഷത്തോളം ക്രൈസ്തവരുണ്ടെന്നാണ് ഏകദേശ കണക്ക്.

You must be logged in to post a comment Login