‘ഞങ്ങളുണ്ട്, ഒപ്പം’

‘ഞങ്ങളുണ്ട്, ഒപ്പം’

നൈജീരിയ: അഴിമതിക്കെതിരെയുള്ള സര്‍ക്കാരിന്റെ പോരാട്ടത്തില്‍ പിന്തുണയറിയിച്ച് നൈജീരിയന്‍ ബിഷപ്പുമാര്‍. അഴിമതിക്കെതിരായ യുദ്ധം സര്‍ക്കാരിന്റെ മാത്രം ബാദ്ധ്യതയല്ലെന്ന് നൈജീരിയന്‍ ബിഷപ്പ്‌സ് കോണ്‍ഫറന്‍സ് അംഗങ്ങള്‍ പറഞ്ഞു. മതത്തിന്റെയും വംശത്തിന്റെയും രാഷ്ട്രീയത്തിന്റെയും അതിര്‍ വരമ്പുകള്‍ക്കപ്പുറം ഈ വിഷയത്തില്‍ എല്ലാവരും ഒന്നിക്കണമെന്നും ബിഷപ്പുമാര്‍ ആവശ്യപ്പെട്ടു.

രാജ്യത്തെ പഴയ അവസ്ഥയിലേക്കു തിരികെ കൊണ്ടുവരാന്‍ അഴിമതിക്കെതിരെയുള്ള പോരാട്ടം അത്യന്താപേക്ഷിതമാണ്. എന്നാല്‍ സര്‍ക്കാര്‍ മാത്രം വിചാരിച്ചാല്‍ ഇത് നടക്കില്ല. അതിന് എല്ലാ ജനങ്ങളും ഒറ്റക്കെട്ടായി നില്‍ക്കണം. അഴിമതിക്കെതിരെയുള്ള യുദ്ധം സഭ നേരത്തേ തന്നെ ആരംഭിച്ചതാണ്. ആരു രാജ്യം ഭരിച്ചാലും ഇക്കാര്യത്തില്‍ സഭയുടെ പൂര്‍ണ്ണ പിന്തുണയുണ്ടാകും. അഴിമതിക്കേസുകള്‍ പുനരന്വേഷിക്കുകയും കുറ്റമ ചെയ്തവരെ നിയമത്തിനു മുന്നില്‍ കൊണ്ടുവരികയും ചെയ്യണമെന്നും കര്‍ദ്ദിനാള്‍ ജോണ്‍ ഒനായികന്‍ ആവശ്യപ്പെട്ടു.

You must be logged in to post a comment Login