“ഞങ്ങളെ ഉപേക്ഷിക്കരുതേ’ ഭൂകമ്പത്തില്‍ എല്ലാം നഷ്ടപ്പെട്ട ഇറ്റാലിയന്‍ ജനതയുടെ വിലാപം

“ഞങ്ങളെ ഉപേക്ഷിക്കരുതേ’ ഭൂകമ്പത്തില്‍ എല്ലാം നഷ്ടപ്പെട്ട ഇറ്റാലിയന്‍ ജനതയുടെ വിലാപം

വത്തിക്കാന്‍ സിറ്റി: ഞങ്ങളെ ഉപേക്ഷിക്കരുത്, കാരണം ഞങ്ങള്‍ക്കിനിയൊന്നും ബാക്കിയില്ല. ഇറ്റിയില്‍ ഇപ്പോള്‍ അലയടിക്കുന്നത് ഈ വാക്കുകളാണ്. അസ്‌കോളി പിക്കേനോ ബിഷപ്പ് ജിയോവാന്നി ഡിഇര്‍കോളി പറഞ്ഞു. ഇറ്റലിയിലെ അംബ്രിയ, മാര്‍ച്ചേ, ലാസിയോ എന്നീ മേഖലകളില്‍ പുലര്‍ച്ചെയുണ്ടായ ഭൂകമ്പത്തിന്റെ പരിണിതഫലം അനുഭവിക്കുന്ന തന്റെ ഇടയജനത്തെ ആശ്വസിപ്പിക്കുന്നതിനും കെട്ടിടങ്ങളുടെ അവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങിക്കിടക്കുന്നവരെ രക്ഷിക്കാനുമായി പെസ്‌കാര ഡെല്‍ ട്രോന്റോ, അസ്‌കോളി എന്നീ പ്രദേശത്ത് എത്തിയതായിരുന്നു ബിഷപ്പ് ഡിഇര്‍കോളി.

അര്‍ദ്ധരാത്രി അസ്‌കോളിയിലേക്ക് മടങ്ങുന്നതുവരെ പെസ്‌കാരാ ഡെല്‍ ട്രോന്റോയിലെ ജനങ്ങള്‍ക്കൊപ്പം ചിലവഴിച്ചു. തിരിച്ച് അസ്‌കോളിയില്‍ മടങ്ങിയെത്തിയപ്പോള്‍ തുടര്‍ഭൂചലനങ്ങളെ ഭയന്ന് തുറസ്സായ സ്ഥലങ്ങളില്‍ കിടന്നുറങ്ങുന്ന ജനങ്ങളെയാണ് കണ്ടത്. അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഭൂകമ്പത്തിന്റെ ഭീകരത വിവരിച്ച് വത്തിക്കാന്‍ റേഡിയോയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.

You must be logged in to post a comment Login