ഞങ്ങള്‍ക്കും വേണം ഒരിടം, പ്രാര്‍ത്ഥിക്കാന്‍, അന്ത്യവിശ്രമം കൊള്ളാന്‍…

ഞങ്ങള്‍ക്കും വേണം ഒരിടം, പ്രാര്‍ത്ഥിക്കാന്‍, അന്ത്യവിശ്രമം കൊള്ളാന്‍…

mirad2പാക്കിസ്ഥാനിലെ ക്രിസ്ത്യാനികള്‍ വിങ്ങുകയാണ്, ഒന്നു പ്രാര്‍ത്ഥിക്കാന്‍ സ്ഥലമില്ലാതെ… പ്രിയപ്പെട്ടവര്‍ക്ക് അന്ത്യവിശ്രമം കൊള്ളാന്‍ ഇടമില്ലാതെ…പല രൂപങ്ങളില്‍ ഇതിനു മുന്‍പും പാക്കിസ്ഥാനില്‍ ക്രിസ്തുമതവിരുദ്ധവികാരങ്ങള്‍ ഉണ്ടായിട്ടുണ്ട്. എന്നാലിപ്പോള്‍ സ്വന്തം വിശ്വാസസംഹിതക്കള്‍ക്കനുസൃതമായി പ്രാര്‍ത്ഥിക്കാന്‍ പോലുമുള്ള അവകാശം ഇവര്‍ക്ക് നിഷേിക്കപ്പെടുകയാണ്. പാക്കിസ്ഥാനിലെ പഞ്ചാബ് പ്രവിശ്യയിലുള്ള ക്രിസ്ത്യാനികളാണ് ഇത്തരത്തില്‍ ദുരിതമനുഭവിക്കുന്നത്. ശവസംസ്‌കാരത്തിനായി മൃതദേഹങ്ങള്‍ ഒരുപാടു ദൂരം സഞ്ചരിച്ച് മറ്റു സ്ഥലങ്ങളിലേക്ക് കൊണ്ടുപോകേണ്ടിവരുന്നു.

വര്‍ഷങ്ങളായി ധാരാളം ക്രിസ്ത്യാനികള്‍ ഇവിടെ താമസിക്കുന്നുണ്ട്. മുസ്ലീം മതസ്ഥരായ മറ്റു സഹോദരങ്ങള്‍ ഇവരോട് അനുഭാവപൂര്‍ണ്ണമായാണ് പെരുമാറുന്നതെന്ന് ഇവര്‍ സാക്ഷ്യപ്പെടുത്തുന്നു. എന്നാല്‍ ഇവരുടെ അവകാശങ്ങള്‍ സംരക്ഷിക്കുന്നതില്‍ സര്‍ക്കാര്‍ കടുത്ത നിസ്സംഗതയാണ് പുലര്‍ത്തുന്നത്.

മുസ്ലീം ഭൂരിപക്ഷ പ്രദേശമായതിനാല്‍ ഇവിടെ മറ്റു മതത്തില്‍ പെട്ടവരെ സംസ്‌കരിക്കാനാവില്ലെന്നാണ് ചിലരുടെ വാദം. എന്നാല്‍ സര്‍ക്കാര്‍ ഇക്കാര്യത്തില്‍ അടിയന്തിര നടപടികള്‍ സ്വീകരിക്കുമെന്ന പ്രതീക്ഷയിലാണ് ഇവിടുത്തെ ക്രിസ്ത്യാനികള്‍.

You must be logged in to post a comment Login