‘ഞങ്ങള്‍ക്കുമുണ്ട് അവകാശങ്ങള്‍’

‘ഞങ്ങള്‍ക്കുമുണ്ട് അവകാശങ്ങള്‍’

ന്യൂഡല്‍ഹി: തങ്ങള്‍ക്കെതിരെയുള്ള വിവേചനങ്ങള്‍ അവസാനിപ്പിച്ച് തുല്യത ഉറപ്പാക്കണമെന്ന ആവശ്യവുമായി ഭാരതത്തിലെ ദളിത് ക്രൈസ്തവര്‍ റാലിക്കൊരുങ്ങുന്നു. മാര്‍ച്ചില്‍ റാലി സംഘടിപ്പിക്കാനാണ് ഇവരുടെ തീരുമാനം. മാറിമാറി വരുന്ന സര്‍ക്കാറുകള്‍ തങ്ങളുടെ അവകാശങ്ങള്‍ സംരക്ഷിക്കാന്‍ ഒന്നും ചെയ്യുന്നില്ലെന്ന് ഇവര്‍ ആരോപിച്ചു. 2007 ലെ ജസ്റ്റിസ് രംഗനാഥ മിശ്ര കമ്മീഷന്‍ റിപ്പോര്‍ട്ട് നടപ്പിലാക്കാന്‍ സര്‍ക്കാര്‍ ഒന്നും ചെയ്യുന്നില്ല. തങ്ങളുടെ പ്രശ്‌നങ്ങള്‍ ഗവണ്‍മെന്റിന്റെ മുന്നില്‍ ഒരിക്കല്‍ കൂടി കൊണ്ടുവരുന്നതിനാണ് റാലി സംഘടിപ്പിക്കുന്നതെന്നും ദളിത് ക്രിസ്ത്യന്‍സ് കൗണ്‍സില്‍ ദേശീയ ഉപദേശകന്‍ ഇ ടി ചാള്‍സ് പറഞ്ഞു.

You must be logged in to post a comment Login