ഞങ്ങള്‍ക്കു നീതി ലഭ്യമാക്കണം: ഒഡീഷയിലെ ക്രിസ്ത്യാനികള്‍

ഞങ്ങള്‍ക്കു നീതി ലഭ്യമാക്കണം: ഒഡീഷയിലെ ക്രിസ്ത്യാനികള്‍

Communal-Violence-in-Indiaവര്‍ഗ്ഗീയ കലാപത്തിന്റെ ഇരകളായ ഒഡീഷയിലെ ക്രിസ്ത്യാനികള്‍ തങ്ങള്‍ക്കു നീതി നടപ്പിലാക്കിത്തരണം എന്ന ആവശ്യവുമായി രാഷ്ട്രപതി പ്രണബ് മുഖര്‍ജിയെ സമീപിച്ചു. 2008ല്‍ നടന്ന വംശീയകലാപത്തില്‍ കുറ്റക്കാരെ കണ്ടെത്തുന്നതിലും തങ്ങളുടെ അവകാശങ്ങള്‍ സംരക്ഷിക്കുന്നതിലും രാജ്യത്തെ നിയമവ്യവസ്ഥ പരാജയപ്പെട്ടെന്നും നീതിന്യായവ്യവഥയിലുള്ള പ്രതീക്ഷ തങ്ങള്‍ക്കു നഷ്ടപ്പെട്ടെന്നും ഇവര്‍ രാഷ്ട്രപതിക്കു സമര്‍പ്പിച്ച നിവേദനത്തില്‍ പറയുന്നു.
‘രാജ്യത്തെ എല്ലാ ജനങ്ങള്‍ക്കും തുല്യനീതി ലഭ്യമഋഋാക്കണം. അല്ലാത്ത പക്ഷം ഇത് ഉറപ്പാക്കാനുള്ള അധികാരം രാഷ്ടപതിക്കുണ്ട്. അതിനാലാണ് ഞങ്ങളുടെ ആവശ്യങ്ങളുമായി അദ്ദേഹത്തെ സമീപിച്ചത്. അദ്ദേഹം ഞങ്ങള്‍ക്കു നീതി ലഭ്യമാക്കിത്തരും എന്നു തന്നെ പ്രത്യാശിക്കുന്നു’, ഒഡീഷയിലെ ക്രിസ്ത്യാനികളുടെ അവകാശങ്ങള്‍ക്കായി പോരാടുന്ന ഫാദര്‍ അജയ് കുമാര്‍ സിങ് പറഞ്ഞു.
ഒഡീഷയിലെ കാന്ധമല്‍ ജില്ലയില്‍ 2008 ലാണ് സംഭവം നടന്നത്. ഹിന്ദുമതനേതാവായ സ്വാമി ലക്ഷ്മണാനന്ദ സരസ്വതിയുടെ കൊലപാതകത്തിനുത്തരവാദികള്‍ ക്രിസ്ത്യാനികളാണ് എന്നാരോപിച്ചായിരുന്നു ആക്രമണം. മാവോയിസ്റ്റുകള്‍ സംഭവത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്തെങ്കിലും ഹിന്ദു വര്‍ഗ്ഗീയവാദികള്‍ രാജ്യമെങ്ങും അക്രമം അഴിച്ചു വിടുകയായിരുന്നു.
സ്ത്രീകളും കുട്ടികളുമടക്കം നൂറോളം ആളുകള്‍ സംഭവത്തില്‍ കൊല്ലപ്പെട്ടു. ആയിരക്കണക്കിനു വീടുകള്‍ കൊള്ളയടിക്കപ്പെട്ടു. അയ്യായിരത്തിലധികം ആളുകള്‍ ഭവനരഹികരായി. പോലീസ് ഉദ്യോഗസ്ഥരുടെ മുന്നില്‍ വെച്ചുതന്നെ സ്ത്രീകള്‍ മാനഭംഗത്തിനിരകളായി. സംഭവം നടന്ന് 7 വര്‍ഷങ്ങള്‍ക്കിപ്പുറവും ഇതിനുത്തരവാദികളായവരെ നിയമത്തിനു മുന്നില്‍ കൊണ്ടുവരാന്‍ അധികാരികള്‍ തയ്യാറായിട്ടില്ല. സംഭവത്തിനിരകളായവരെ പുനരധിവസിപ്പിക്കുന്നതിലും നഷ്ടപരിഹാരം നല്‍കുന്നതിലും അധികാരികള്‍ കടുത്ത നിസ്സംഗതയാണ് പുലര്‍ത്തിയതെന്ന് ജനങ്ങള്‍ പറയുന്നു.

You must be logged in to post a comment Login