ഞങ്ങള്‍ക്കു വേണ്ട ആണവ റിയാക്ടറുകള്‍: സൗത്ത് ആഫ്രിക്കന്‍ ബിഷപ്പുമാര്‍

സൗത്ത് ആഫ്രിക്ക: രാജ്യത്ത് ആണവ റിയാക്ടറുകള്‍ സ്ഥാപിക്കാനുള്ള നീക്കത്തിനെതിരെ സൗത്ത് ആഫ്രിക്കന്‍ ബിഷപ്പുമാര്‍ രംഗത്ത്. ഇതിനായി അഭിപ്രായ വോട്ടെടുപ്പ് നടത്തണമെന്നും പ്രസിഡന്റ് ജേക്കബ്ബ് സുമയോട് ഇവര്‍ ആവശ്യപ്പെട്ടു.

രാജ്യം ഇപ്പോള്‍ തന്നെ കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിട്ടു കൊണ്ടിരിക്കുകയാണ്. ഈ ഘട്ടത്തില്‍ ഇത്തരമൊരു നീക്കത്തെ പിന്തുണക്കാനാവില്ല. 100 മില്യനാണ് പദ്ധതിക്കായുള്ള ചെലവ്. ഇത്രയും തുക ചെലവഴിച്ചു നടത്തുന്ന പദ്ധതിയായതു കൊണ്ടു തന്നെ ധാരാളം അഴിമതി ഇതോടനുബന്ധിച്ചു നടക്കാനും സാദ്ധ്യതയുണ്ട്. അതിനാല്‍ സര്‍ക്കാര്‍ ഇക്കാര്യത്തില്‍ ഒരു പുനരാലോചനക്കു തയ്യാറാകണമെന്നും ബിഷപ്പുമാര്‍ ആവശ്യപ്പെട്ടു.

You must be logged in to post a comment Login