ഞങ്ങള്‍ ഇനിയും ഞങ്ങളുടെ കുരിശു ചുമക്കും..

ഞങ്ങള്‍ ഇനിയും ഞങ്ങളുടെ കുരിശു ചുമക്കും..

അലെപ്പോ: ഞങ്ങള്‍ക്ക് ഒരു രാക്ഷസന്മാരുടെയും പിന്തുണയില്ലെന്നും പ്രത്യാശ കര്‍ത്താവില്‍ മാത്രമാണെന്നും അന്ത്യോഖ്യായിലെ സിറിയന്‍ ഓര്‍ത്തഡോക്‌സ് പാത്രിയാര്‍ക്ക മാര്‍ ഇഗ്നേഷ്യസ് അഫ്രേം രണ്ടാമനും ഗ്രീക്ക് ഓര്‍ത്തഡോക്‌സ് പാത്രിയാര്‍ക്ക യോഹന്നയും.

അലെപ്പോയില്‍ നിന്ന് മൂന്ന് വര്‍ഷങ്ങള്‍ക്ക് മുമ്പ് തട്ടിക്കൊണ്ടുപോയ സിറിയന്‍ ഓര്‍ത്തഡോക്‌സ് മെത്രാന്‍ ഗ്രിഗോറിയോസ് യോഹന്ന ഇബ്രഹാമിനെയും ഗ്രീക്ക് ഓര്‍ത്തഡോക്‌സ് മെത്രാന്‍ ബുലോസ് യാസിഗിയെയും അനുസ്മരിച്ചുകൊണ്ട് അവരുടെ ആത്മീയഅജഗണങ്ങള്‍ക്കായി നല്കിയ സംയുക്ത സന്ദേശത്തിലാണ് ഇരുവരും ഇക്കാര്യം പറഞ്ഞത്.

ഭീകരവാദത്തില്‍ നിന്ന് മനുഷ്യവംശത്തിന് ഏല്‌ക്കേണ്ടിവരുന്ന ഏറ്റവും ദുരിതങ്ങളുടെ നേര്‍പ്പകര്‍പ്പാണ് ഈ തട്ടിക്കൊണ്ടുപോകല്‍. മാമ്മോദീസ മുങ്ങിയവരുടെ ഇടയില്‍ ഭീകരവാദത്തിന്റെ ഭീതി പരത്താനാണ് ഈ തട്ടിക്കൊണ്ടുപോകല്‍ വഴി ശ്രമിച്ചിരിക്കുന്നത്.ഞങ്ങള്‍ ഇവിടെ തന്നെ ജീവിക്കും. പള്ളിമണികള്‍ മുഴക്കും.പള്ളികള്‍ പണിയും. ഞങ്ങളുടെ കുരിശുകള്‍ ചുമക്കും. ക്രിസ്തു വാഗ്ദാനം ചെയ്തിരിക്കുന്ന രക്ഷയുടെ വെളിച്ചത്തിലാണ് ഈ സഹനങ്ങളെ കാണേണ്ടത്. ഭീകരവാദവും അതിന്റെ രൂക്ഷതയും അനന്തരഫലങ്ങളും ഞങ്ങള്‍ ക്രിസ്തുവിന്റെ ഗാഗുല്‍ത്താമലയിലേക്ക് വലിച്ചെറിയുന്നു. കന്യാമാതാവിന്റെ കണ്ണുകളിലെ പ്രകാശത്തിലൂടെ ഈ ഇരുട്ടിനെ ഞങ്ങള്‍ മറികടക്കും. സന്ദേശത്തില്‍ പറഞ്ഞു.

You must be logged in to post a comment Login