‘ഞങ്ങള്‍ തയ്യാര്‍’

ആഫ്രിക്ക: ആഫ്രിക്കയില്‍ ഫ്രാന്‍സിസ് പാപ്പയ്ക്ക് സുരക്ഷാഭീഷണിയുണ്ട് എന്ന മുന്നറിയിപ്പിനെത്തുടര്‍ന്നും അദ്ദേഹത്തെ വരവേല്‍ക്കാനുള്ള തയ്യാറെടുപ്പിലാണ് രാജ്യത്തെ ജനങ്ങള്‍. മാര്‍പാപ്പയുടെ സന്ദര്‍ശത്തിനായുള്ള മുന്നൊരുക്കങ്ങള്‍ക്കായി ഇവര്‍ 64,000 യൂറോ സംഭാവന ചെയ്തു കഴിഞ്ഞു.

അതേസമയം ഭീഷണികളെ ഭയക്കുന്നില്ലെന്നും മുന്‍കൂട്ടി നിശ്ചയിച്ച പ്രകാരം മാര്‍പാപ്പയുടെ അമേരിക്കന്‍ സന്ദര്‍ശനം സുഗമമായി നടക്കുമെന്നും വത്തിക്കാന്‍ മാധ്യമകാര്യ വക്താവ് ഫാ.ഫെഡറിക്കോ ലൊമ്പാര്‍ദി പറഞ്ഞു. ബുള്ളറ്റ് പ്രൂഫ് വാഹനമോ ബുള്ളറ്റ് പ്രൂഫ് വസ്ത്രമോ ഇല്ലാതെയായിരിക്കും മാര്‍പാപ്പയുടെ സന്ദര്‍ശനമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

You must be logged in to post a comment Login