ഞാന്‍ ദൈവത്തിന് നന്ദി പറയുന്നു: ഒളിംമ്പിക്‌സില്‍ സ്വര്‍ണ്ണം നേടിയ ഫിജി ക്യാപ്റ്റന്‍

ഞാന്‍ ദൈവത്തിന് നന്ദി പറയുന്നു: ഒളിംമ്പിക്‌സില്‍ സ്വര്‍ണ്ണം നേടിയ ഫിജി ക്യാപ്റ്റന്‍

റിയോ: “ആദ്യമായി ഞാന്‍ ദൈവത്തിന് നന്ദി പറയുന്നു. ഞങ്ങളുടെ എല്ലാം കരുത്തിനു പിന്നില്‍ പ്രവര്‍ത്തിച്ചത് ദൈവത്തിന്റെ കരങ്ങളാണ്.” റിയോ ഒളിംമ്പിക്‌സില്‍ പുരുഷ റുഗ്ബി ഫൈനലില്‍ ബ്രിട്ടനെ 43-7ന് തകര്‍ത്ത് സ്വര്‍ണ്ണം നേടിയ ഫിജി ക്യാപ്‌ററന്‍ ഒസിയ കൊളിനിസാവു പറഞ്ഞു.

സ്‌കൂളുകള്‍ അടച്ച് തങ്ങളുടെ ജോലികള്‍ പോലും ഒരു ദിവസത്തേക്ക് നിറുത്തി വച്ച് രാജ്യത്തിന്റെ വിജയം ആഘോഷാക്കാന്‍ ഓഗസ്റ്റ് 22ന് ഫിജിയില്‍ ദേശീയ അവധി പ്രഖ്യാപിച്ചിട്ടുണ്ട്. ഒളിംമ്പിക്‌സിലെ റഗ്ബി സെവന്‍സില്‍ അരങ്ങേറ്റം കുറിച്ച ഫിജിയക്കാരുടെ കളികാണാന്‍ ഫിജി പ്രധാനമന്ത്രി ഉള്‍പ്പെടെയുവള്ളവര്‍ റിയോയിലെത്തിയിരുന്നു. അരങ്ങേറ്റത്തില്‍ തന്നെ സ്വര്‍ണ്ണം കരസ്ഥമാക്കിയുളള ഫിജിയുടെ പ്രകടനം ഒടുവില്‍ ലോക ശ്രദ്ധ നേടിയിരിക്കുകയാണ്.

You must be logged in to post a comment Login