‘ഞാന്‍ പാടും. കഴുതയെ പോലെ!’ ഫ്രാന്‍സിസ് പാപ്പാ

തന്റെ പാട്ട് കഴുത കരയുന്നതു പോലെയാണെന്ന് ഫ്രാന്‍സിസ് പാപ്പാ. വിവിധ രാജ്യങ്ങളില്‍ നിന്നെത്തിയ 6000 ഗായകരുമായുള്ള കൂടിക്കാഴ്ചാമധ്യേയാണ് പാപ്പാ തന്റെ ഗാനത്തെ കഴുതരാഗത്തോട് ഉപമിച്ചത്.

തന്റെ ബാല്യകാല സ്വപ്നം ഒരു ഇറച്ചിവെട്ടുകാരനാകാനായിരുന്നുവെന്ന് തുറന്നു പറഞ്ഞ പാപ്പാ താന്‍ ചിലനേരങ്ങളില്‍ കോപിഷ്ഠനാകാറുണ്ടെന്നും സമ്മതിച്ചു. ‘എന്നാല്‍ ഞാന്‍ കടിക്കില്ല, കേട്ടോ’ പാപ്പാ പൊട്ടിച്ചിരിച്ചു കൊണ്ട് കൂട്ടിച്ചേര്‍ത്തു.

പുവരി കാന്തോറെസ് എന്ന ഗായക സംഘടനയുടെ വാര്‍ഷിക സമ്മേളനം റോമില്‍ നടന്നു വരികയാണ്.

You must be logged in to post a comment Login