ഞാന്‍ വരുന്നത് സമാധാനത്തിന്റെയും കരുണയുടെയും പ്രേഷിതനായി: മെക്‌സിക്കന്‍ ജനതയോട് പാപ്പ

ഞാന്‍ വരുന്നത് സമാധാനത്തിന്റെയും കരുണയുടെയും പ്രേഷിതനായി: മെക്‌സിക്കന്‍ ജനതയോട് പാപ്പ

വത്തിക്കാന്‍: സമാധാനത്തിന്റെയും കരുണയുടെയും പ്രേഷിതനായാണ് താന്‍ മെക്‌സിക്കോയിലെത്തുന്നതെന്ന് ഫ്രാന്‍സിസ് പാപ്പ. മെക്‌സിക്കോയിലെ എല്ലാ ജനങ്ങളെയും പ്രത്യേകിച്ച് സഹനങ്ങളിലൂടെ കടന്നുപോകുന്നവരെ സ്പര്‍ശിക്കുകയാണ് തന്റെ ഉദ്ദേശ്യമെന്നും അദ്ദേഹം പറഞ്ഞു.

മെക്‌സിക്കന്‍ സന്ദര്‍ശനത്തെക്കുറിച്ചുള്ള പ്രതീക്ഷകള്‍ പങ്കുവെയ്ക്കുന്നതിനിടെ പരിശുദ്ധ മാതാവിനോടുള്ള ഭക്തിയും ഫ്രാന്‍സിസ് പാപ്പ മറച്ചുവെച്ചില്ല. ഗാഡ്വെലുപ്പെയിലുള്ള മാതാവിന്റെ തീര്‍ത്ഥാടന കേന്ദ്രം സന്ദര്‍ശിക്കുന്നതിലുള്ള സന്തോഷവും അദ്ദേഹം മറച്ചുവെച്ചില്ല.

‘ഞാന്‍ വളരെ സന്തോഷവാനാണ്. എന്റെ പ്രാര്‍ത്ഥനയില്‍ മെക്‌സിക്കോയിലെ എല്ലാ ജനങ്ങളേയും ഞാനോര്‍ക്കാറുണ്ട്. എന്റെ ഹൃദയത്തിലാണ് ഞാനവരെ സൂക്ഷിക്കുന്നത്. ദൈവത്തിന്റെയും പരിശുദ്ധ മാതാവിന്റെയും അനുഗ്രഹമുള്ള മെക്‌സിക്കോയുടെ പരിശുദ്ധമായ മണ്ണില്‍ ഞാന്‍ കാലു കുത്താന്‍ പോകുകയാണ്. നിങ്ങളിപ്പോള്‍ ചിന്തിക്കുന്നുണ്ടാകും, ഞാനവിടെ എത്തിയിട്ട് എന്താണ് ചെയ്യാന്‍ പോകുന്നതെന്ന്. സമാധാനത്തിന്റെയും കരുണയുടെയും പ്രേഷിതനായാണ് ഞാനെത്തുന്നത്. ക്രിസ്തു നിങ്ങളെ വളരെയധികം സ്‌നേഹിക്കുന്നു എന്ന് എനിക്കവരോട് പറയണം’ മാര്‍പാപ്പ പറഞ്ഞു.

തന്റെ വരവിനെ ആകാംക്ഷാപൂര്‍വ്വം കാത്തിരിക്കുകയും തനിക്കു വേണ്ടി പ്രാര്‍ത്ഥിക്കുകയും ചെയ്യുന്ന മെക്‌സിക്കോയിലെ എല്ലാ ആളുകള്‍ക്കും ഫ്രാന്‍സിസ് പാപ്പ തന്റെ നന്ദി അറിയിച്ചു. കര്‍ത്താവിന്റെ അനുഗ്രഹവും പരിശുദ്ധ മാതാവിന്റെ സംരക്ഷണവും എന്നും അവരോടൊപ്പമുണ്ടാകുമെന്നും മാര്‍പാപ്പ കൂട്ടിച്ചേര്‍ത്തു.

You must be logged in to post a comment Login