ഞാന്‍ സ്റ്റാര്‍ അല്ല, ദൈവത്തിന്റെ വിനീതനായ ദാസന്‍ മാത്രം

ഞാന്‍ സ്റ്റാര്‍ അല്ല, ദൈവത്തിന്റെ വിനീതനായ ദാസന്‍ മാത്രം

REUTERS1020127_Articoloപതിനൊന്ന് പത്രപ്രവര്‍ത്തകര്‍, വിവിധ ഭാഷകളിലുള്ള ചോദ്യങ്ങള്‍.. എല്ലാത്തിനും ഫ്രാന്‍സിസ് മാര്‍പാപ്പ മറുപടി പറഞ്ഞു.പത്തു ദിവസത്തെ ക്യുബ-അമേരിക്ക സന്ദര്‍ശനം അവസാനിപ്പിച്ച് വത്തിക്കാനിലേക്ക് മടങ്ങവെ ആയിരുന്നു വിമാനത്തില്‍ വച്ചുള്ള പത്രക്കാരുടെ ചോദ്യങ്ങള്‍. സഭയിലെ ലൈംഗികാപവാദങ്ങള്‍, കൊളംബിയായിലെ സമാധാനം, കുടിയേറ്റം, സിനഡ്… വിഷയങ്ങള്‍ പലതായിരുന്നു. അവയിലൊരു ചോദ്യമായിരുന്നു പാപ്പ ഒരു സ്റ്റാറാണോ എന്ന ചോദ്യം. ഈ വിശേഷണം സഭയ്ക്ക് ഗുണം ചെയ്യുന്നുണ്ടോ എന്നും. പാപ്പയുടെ മറുപടി ഇതായിരുന്നു. മാധ്യമങ്ങള്‍ നല്കിയ വിശേഷണമാണ് അത്. മാര്‍പാപ്പ എന്നാല്‍ ദൈവത്തിന്റെ ദാസന്മാരുടെ ദാസനാണ്. ഇത് സ്റ്റാര്‍ എന്നതില്‍ നിന്ന് വളരെ വ്യത്യസ്തമാണ് നോക്കുമ്പോള്‍ നക്ഷത്രങ്ങള്‍ മനോഹരമാണ്. എന്നാല്‍ മാര്‍പാപ്പ എന്നാല്‍ ദൈവത്തിന്റെ ദാസന്മാരുടെ ദാസനായിരിക്കണം.

You must be logged in to post a comment Login