ഞാന്‍ സ്‌നേഹത്തില്‍ വിശ്വസിക്കുന്നു

ഞാന്‍ സ്‌നേഹത്തില്‍ വിശ്വസിക്കുന്നു എന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ. മാസം തോറുമുള്ള പ്രാര്‍ത്ഥനാനിയോഗങ്ങള്‍ക്കായുള്ള ആദ്യ വീഡിയോ സന്ദേശത്തിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. 90 സെക്കന്റ് ദൈര്‍ഘ്യമുള്ള വീഡിയോ സന്ദേശത്തില്‍ ലോകത്തിലെ എല്ലാ മതങ്ങളും ഒരുമിച്ച് ചേര്‍ന്ന് സമാധാനത്തിനും നീതിക്കും വേണ്ടി പ്രവര്‍ത്തിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.

വ്യത്യസ്തമായി ചിന്തിക്കുന്നവരാണെങ്കിലും സമാധാനത്തിന് വേണ്ടിയുള്ള നമ്മുടെ പ്രാര്‍ത്ഥനകള്‍ നിര്‍ത്തരുത്. വ്യത്യസ്ത രീതിയില്‍ ചിന്തിക്കുകയും വ്യത്യസ്തരീതിയില്‍ അനുഭവിക്കുകയും വ്യത്യസ്ത രീതിയില്‍ ദൈവത്തെ അന്വേഷിക്കുകയും ചെയ്യുന്നവരാണെങ്കിലും നമ്മുക്കെല്ലാവര്‍ക്കും സുനിശ്ചിതമായ ഒരു കാര്യമുണ്ട്.. നാം എല്ലാവരും ദൈവത്തിന്റെ മക്കളാണ് എന്ന കാര്യത്തില്‍.

സ്പാനീഷ് ഭാഷയിലാണ് പാപ്പ സന്ദേശം നല്കിയത്. ഈ വീഡിയോ സന്ദേശം പത്തു ഭാഷകളില്‍ ലഭ്യമാണ്.

You must be logged in to post a comment Login