ഞായറാഴ്ച കച്ചവടമനുവദിച്ചു കൊണ്ടുള്ള ഭരണഘടനാ നിയമത്തിനെതിരെ ഇംഗ്ലണ്ട് ബിഷപ്പുമാര്‍

ഞായറാഴ്ച കച്ചവടമനുവദിച്ചു കൊണ്ടുള്ള ഭരണഘടനാ നിയമത്തിനെതിരെ ഇംഗ്ലണ്ട് ബിഷപ്പുമാര്‍

imagesഞായറാഴ്ചകളിലും കച്ചവടം അനുവദിച്ചു കൊണ്ടുള്ള ഭരണഘടനാ നിലപാടിനെതിരെ ഇംഗ്ലണ്ട്, വെയില്‍സ് ബിഷപ്പുമാര്‍ പ്രസ്താപന പുറപ്പെടുവിച്ചു. സമൂഹത്തിനും കുടുംബത്തിനും വളരെയേറെ പ്രാധാന്യമുള്ള ദിനമാണ് ഞായറാഴ്ചയെന്ന് ബിഷപ്പുമാര്‍ പ്രസ്താപനയില്‍ വ്യക്തമാക്കി. ഞായറാഴ്ചകളില്‍ കച്ചവടം നടത്തുന്നതിനുള്ള നിയന്ത്രണം എടുത്തുമാറ്റിക്കൊണ്ടുള്ള ഭരണഘടനാ നിലപാട് തെറ്റാണ് എന്ന് ബിഷപ്പുമാര്‍ പറഞ്ഞു. നിലവില്‍ ഭാഗികമായുള്ള നിലനില്‍ക്കുന്ന നിയന്ത്രണം സമൂഹത്തിനും കുടുംബത്തിനും ഗുണകരമാണ് എന്ന് അവര്‍ പറഞ്ഞു. കുടുംബത്തിന് പൊതുവായി അവധി ദിവസം ഉണ്ടായാല്‍ അത് കുടുംബഭദ്രദയ്ക്ക് മുതല്‍ക്കൂട്ടാവും. ഉപഭോക്താക്കളുടെ സ്വാതന്ത്ര്യവും തൊഴിലാളികളുടെ അവകാശങ്ങളും തമ്മില്‍ ഒത്തു പോകണമെന്നും ബിഷപ്പുമാര്‍ പറഞ്ഞു.

You must be logged in to post a comment Login