‘ഞായറാഴ്ച കുര്‍ബാന’യെന്ന പത്ര പരസ്യത്തിനെതിരെ ജാഗ്രത പുലര്‍ത്തണമെന്ന് ശ്രീലങ്കന്‍ കര്‍ദ്ദിനാള്‍

‘ഞായറാഴ്ച കുര്‍ബാന’യെന്ന പത്ര പരസ്യത്തിനെതിരെ ജാഗ്രത പുലര്‍ത്തണമെന്ന് ശ്രീലങ്കന്‍ കര്‍ദ്ദിനാള്‍

കൊളംബോ: കൊളംബോ നഗരത്തിലെ ഹോട്ടലില്‍ ഞായറാഴ്ച ദിവസങ്ങളില്‍ ദിവ്യബലി നടത്തപ്പെടുന്നു എന്ന പത്ര പരസ്യത്തെ ആരും വിശ്വസിക്കരുതെന്ന് കൊളംബോ ആര്‍ച്ച്ബിഷപ്പ് .

ഡെയ്‌ലി മിറര്‍ എന്ന പത്രത്തിന്റെ ആദ്യ പേജിലാണ് സിനമോണ്‍ ഗ്രാന്റ് ഹോട്ടലില്‍ എല്ലാ ഞായറാഴ്ചകളിലും ദിവ്യബലി അര്‍പ്പിക്കപ്പെടുന്നു എന്ന പരസ്യം അച്ചടിച്ചു വന്നത്.

ഹോട്ടലില്‍ നടത്തപ്പെടുന്ന ദിവ്യബലിക്ക് കത്തോലിക്കാ സഭയുമായി യാതൊരു വിധത്തിലുമുള്ള ബന്ധമില്ലെന്നും ദേവാലയങ്ങളില്‍ അര്‍പ്പിക്കപ്പെടുന്ന ഞായറാഴ്ച കുര്‍ബാന പോലെ ഹോട്ടലില്‍ നടത്തുന്ന ദിവ്യബലി കാനോനികമായി അഗീകരിക്കുകയില്ലെന്നും കാര്‍ഡിനല്‍ മാല്‍കോം രഞ്ജിത്ത് പറഞ്ഞു. തന്റെ രൂപതയിലെ ഇടവക വൈദികര്‍ക്ക് എഴുതിയ ഇടയലേഖനത്തിലാണ് കര്‍ദ്ദിനാള്‍ ഇക്കാര്യം വ്യക്തമാക്കിയത്.

കത്തോലിക്കാ ദേവാലയങ്ങളില്‍ നടത്തപ്പെടുന്ന ദിവ്യബലിക്ക് തുല്യമാണ് ഇവിടെ അര്‍പ്പിക്കുന്ന ദിവ്യബലിക്കുമെന്നുള്ള പത്ര പരസ്യത്തില്‍ വിശ്വാസികള്‍ വീണു പോകരുതെന്നും, അതാതു മിനിസ്ട്രികളില്‍ കത്തോലിക്കാ ബിഷപ്പുമാരാല്‍ പൗരോഹിത്യ പട്ടം സ്വീകരിച്ച വൈദികര്‍ക്ക് മാത്രമേ ദിവ്യബലി അര്‍പ്പിക്കാന്‍ സാധിക്കുകയുള്ളു എന്നും കര്‍ദ്ദിനാള്‍ തന്റെ ഇടയലേഖനത്തില്‍ വ്യക്തമാക്കി.

You must be logged in to post a comment Login