ഞായറാഴ്ച കുര്‍ബാന മുടക്കാത്ത സെലിബ്രിറ്റി കപ്പിള്‍സ്

ഞായറാഴ്ച കുര്‍ബാന മുടക്കാത്ത സെലിബ്രിറ്റി കപ്പിള്‍സ്

സാധാരണയായി പേരും പ്രശസ്തിയും വര്‍ദ്ധിക്കുമ്പോള്‍ പ്രാര്‍ത്ഥിക്കാന്‍ സമയം കിട്ടാത്തവരാണ് പലരും. എന്നാല്‍ നടനും മോഡലുമായ ജോഷ്വ ദുഹാമെലും ഗായികയായ ഭാര്യ ഫെര്‍ഗിയും ഇക്കാര്യത്തില്‍ അപവാദമാണ്.ഞായറാഴ്ചകളിലെ ദിവ്യബലി അര്‍പ്പണം ഇവര്‍ മുടക്കാറില്ല.

അഞ്ചുവര്‍ഷത്തെ ഡേറ്റിംങിന് ശേഷം 2009 ലാണ് ഇവര്‍ വിവാഹിതരായത്. ദൈവവിശ്വാസം എങ്ങനെയാണ് തന്റെ ജീവിതത്തിലെ ഏറ്റവും ദുരിതപൂര്‍ണ്ണമായ ഒരു കാലത്തെ രക്ഷപ്പെടുത്തിയത് എന്ന് ഫെര്‍ഗി വ്യക്തമാക്കിയിട്ടുണ്ട്.

മയക്കുമരുന്നിന് അടിമയായിരുന്നു ഒരു കാലത്ത് അവള്‍. അതോടൊപ്പം പാരനോയിഡും. ഒരു ദിവസം പള്ളിയിലിരിക്കുകയായിരുന്നു അവള്‍. വെളിയില്‍ പോലീസ് ഉള്ളതുപോലെ അവള്‍ക്ക് തോന്നി. ആ സമയം അവള്‍ ദൈവത്തോട് പറഞ്ഞു, ഞാന്‍ പുറത്തുപോവുമ്പോള്‍ അവിടെ പോലീസ് ഉണ്ടാവരുതേ. ഇനിയൊരിക്കലും ഞാന്‍ മയക്കുമരുന്ന് ഉപയോഗിക്കില്ല. അവള്‍ പുറത്തെത്തിയപ്പോള്‍ മറ്റാരും ഉണ്ടായിരുന്നില്ല. ദൈവത്തിന് നല്കിയ വാക്ക് അവള്‍ പാലിച്ചു. പിന്നെയൊരിക്കലും അവള്‍ മയക്കുമരുന്ന് ഉപയോഗിച്ചിട്ടില്ല.

You must be logged in to post a comment Login