കോട്ടോനൗ: ഓഗസ്റ്റ് 31 മുതല്‍ സെപ്റ്റംബര്‍ 4 വരെ നീളുന്ന വിശ്വാസത്തിന്റെ ടയിസെ തീര്‍ത്ഥാടനത്തിനായി ഒരുങ്ങുകയാണ് ബെനിന്‍ റിപ്പബ്ലിക്കിലെ കോട്ടോനൗ.
ബെനിനില്‍ നിന്നും പടിഞ്ഞാറന്‍ ആഫ്രിക്കയില്‍ നിന്നും 18നു 30നും മദ്ധ്യേ പ്രായമുള്ള ആയിരക്കണക്കിന് യുവാക്കളെയാണ് തീര്‍ത്ഥാടനത്തില്‍ പ്രതീക്ഷിക്കുന്നത്.
യുവാക്കളെ അവരുടെ ആത്മീയ അന്വേഷണത്തില്‍ സഹായിക്കുക എന്ന ലക്ഷ്യത്തോടെയാണ് മീറ്റിംങ്ങ് സംഘടിപ്പിക്കുക. ദൈവത്തിലും മറ്റുള്ളവരിലും തന്നിലുമുള്ള വിശ്വാസം വര്‍ദ്ധിപ്പിക്കുവാനുള്ള പ്രോത്സാഹനം കൂടിയാണിത്.
ഫ്രാന്‍സില്‍ 1940ല്‍ ബ്രദര്‍ റോജര്‍ ഷുട്ട്സ് സ്ഥാപിച്ച ആശ്രമമാണ് ദി ടയിസെ കമ്യൂണിറ്റി. കത്തോലിക്കരും പ്രൊട്ടസ്റ്റന്റ് വിഭാഗക്കാരുമുള്പ്പെടുന്ന 100ലധികം ബ്രദേഴ്സ് ഇന്നീ സമൂഹത്തിലുണ്ട്.
You must be logged in to post a comment Login