ടാലന്റ് ഷോയില്‍ പരസ്യമായ വിശ്വാസ പ്രഖ്യാപനം നടത്തിയ അഞ്ചു വയസ്സുകാരി

ടാലന്റ് ഷോയില്‍ പരസ്യമായ വിശ്വാസ പ്രഖ്യാപനം നടത്തിയ അഞ്ചു വയസ്സുകാരി

അമേരിക്കാസ് ഗോട്ട് ടാലന്റ് എന്ന ടെലിവിഷന്‍ പരിപാടിയില്‍ പങ്കെടുക്കുവാന്‍ വന്ന അഞ്ചു വയസ്സുകാരി തന്റെ വിശ്വാസം വിധികര്‍ത്താക്കള്‍ക്കു മുന്‍പില്‍ വെളിപ്പെടുത്തുന്നതാണ് ഇപ്പോള്‍ സാമൂഹിക മാധ്യമങ്ങളിലെ ചര്‍ച്ചാവിഷയം.

ഹെവന്‍ലി ജോയി എന്ന പെണ്‍കുട്ടിക്ക് അസാമാന്യ ധൈര്യവും പാടാനുള്ള കഴിവുമാണുള്ളത്. ഫ്രോസണ്‍ എന്ന സിനിമയിലെ ‘ഇന്‍ സമ്മര്‍’ എന്ന ഗാനമവള്‍ അസാധ്യമായി പാടി വിധികര്‍ത്താക്കളെ കയ്യിലെടുത്തു.

ഗാനാലാപനത്തിനു ശേഷം വിധികര്‍ത്താക്കള്‍ക്കു മുന്‍പിലെത്തിയ കൊച്ചു മിടുക്കിയോട് വിധികര്‍ത്താക്കളില്‍ ഒരാള്‍ പറഞ്ഞു, ഷേര്‍ലി ടെംബിളിനെ പോലെയാണ് അവള്‍ ഇരിക്കുന്നതെന്നും, അവളുടെ ഉള്ളിലെവിടെയോ ഷേര്‍ലി ടെംബിള്‍ വസിക്കുന്നുണെന്നും. എന്നാല്‍ വിധികര്‍ത്താവിനെ ആ വാക്യം പൂര്‍ത്തിയാക്കുവാന്‍ ഹെവന്‍ലി ജോയി സമ്മതിച്ചില്ല. ‘എന്റെ ഉള്ളില്‍ വസിക്കുന്നത് ഷേര്‍ലി ടെംബിള്‍ അല്ല, യേശുവാണ്’, അവള്‍ ചാടിക്കയറി പറഞ്ഞു.

ഇന്നത്തെ തലമുറയ്ക്ക് വിശ്വാസം കുറഞ്ഞു വരുന്നു എന്ന ആരോപണങ്ങള്‍ നിലനില്‍ക്കുമ്പോഴാണ് അമേരിക്കയില്‍ നിന്നുമുള്ള അഞ്ചു വയസ്സുകാരി തന്റെ വിശ്വാസം പരസ്യമായി രേഖപ്പെടുത്തുന്നത്.

You must be logged in to post a comment Login