ടിം പറഞ്ഞതുകൊണ്ട് കത്തോലിക്കാ വിവാഹകാര്യത്തില്‍ മാറ്റമുണ്ടാകാന്‍ പോകുന്നില്ല

ടിം പറഞ്ഞതുകൊണ്ട് കത്തോലിക്കാ വിവാഹകാര്യത്തില്‍ മാറ്റമുണ്ടാകാന്‍ പോകുന്നില്ല

റിച്ച്‌മോണ്ട്: രണ്ടായിരത്തിലധികം വര്‍ഷം പഴക്കമുള്ള കത്തോലിക്കാസഭയുടെ വിവാഹത്തെക്കുറിച്ചുള്ള പഠനങ്ങള്‍ക്കോ പ്രബോധനങ്ങള്‍ക്കോ ഒരു കാലത്തും മാറ്റമുണ്ടാകാന്‍ പോകുന്നില്ല എന്ന് ബിഷപ് ഫ്രാന്‍സിസ് ഡിലോറെന്‍സോ. ഡെമോക്രാറ്റിക് വൈസ് പ്രസിഡന്റ് സ്ഥാനാര്‍ത്ഥി ടിം കെയ്ന്‍, സ്വവര്‍ഗ്ഗവിവാഹത്തെക്കുറിച്ച് പറഞ്ഞതുമായി ബന്ധപ്പെട്ട പ്രസ്താവനയുമായി ബന്ധപ്പെട്ടുവേണം ബിഷപ്പിന്‍റെ ഈ വാക്കുകളെ കാണേണ്ടത്.

കത്തോലിക്കാസഭ സ്വവര്‍ഗ്ഗവിവാഹത്തോടുള്ള മനോഭാവത്തില്‍ മാറ്റം വരുത്തുമെന്ന് പ്രതീക്ഷിക്കുന്നു എന്നായിരുന്നു യുഎസ് സെനറ്റര്‍ ടിമ്മിന്റെ പ്രസ്താവന.

എല്ലാ മനുഷ്യരുടെയും മാന്യതയും വ്യക്തി എന്ന നിലയില്‍ അവര്‍ക്ക് ലഭിക്കേണ്ട ആദരവും കത്തോലിക്കരെന്ന നിലയില്‍ നമ്മള്‍ വിശ്വസിക്കുന്നുണ്ട്. അനീതിപരമായ വിവേചനം എല്ലായ്‌പ്പോഴും തെറ്റുമാണ്. എന്നാല്‍ വിവാഹം എന്ന് പറയുമ്പോള്‍ നാം മനസ്സിലാക്കുന്നത് സ്രഷ്ടാവിന്റെ യഥാര്‍ത്ഥ പദ്ധതിയനുസരിച്ചുള്ള ഒരു കാര്യമായിട്ടാണ്. ബിഷപ് ഡിലോറെന്‍സോ അഭിപ്രായപ്പെട്ടു.

സ്ത്രീയെയും പുരുഷനെയും തമ്മില്‍ ഒന്നിപ്പിക്കുന്ന ഒരു സ്ഥാപനമാണ് വിവാഹം. അവരുടെ ആ ഐക്യത്തിലേക്കാണ് കുഞ്ഞ് വരുന്നത്. അദ്ദേഹം തുടര്‍ന്നു പറഞ്ഞു.

ടിം കെയ്‌ന്റെ പേര് പരാമര്‍ശിക്കാതെയായിരുന്നു ബിഷപ്പിന്റെ പ്രസ്താവന. റിച്ച് മോണ്ട് രൂപതാംഗവും സെന്റ് എലിസബത്ത് കത്തോലിക്കാ ചര്‍ച്ച് അംഗവുമാണ് ടിം കെയ്ന്‍.

You must be logged in to post a comment Login