ടിവി പരസ്യത്തില്‍ കുരിശ്; ക്രൈസ്തവര്‍ക്ക് പ്രതിഷേധം

ടിവി പരസ്യത്തില്‍ കുരിശ്; ക്രൈസ്തവര്‍ക്ക് പ്രതിഷേധം

ഭോപ്പാല്‍:ടെലിവിഷന്‍ പരസ്യത്തില്‍ കുരിശ് ഉപയോഗിക്കുന്നതിനെതിരെ ഭോപ്പാലിലെ ക്രൈസ്തവര്‍ പ്രതിഷേധത്തില്‍. ക്രിസ്തുവിന്റെ അടയാളമായ കുരിശ് പരസ്യത്തില്‍ ഉപയോഗിച്ചിരിക്കുന്നത് വളരെ നടുക്കമുളവാക്കുന്ന ഒന്നാണ് എന്ന് ക്രിസ്തീയസംഘടനയായ സര്‍വഇസായ് മഹാസഭയുടെ അംഗം ജെറി പോള്‍ അഭിപ്രായപ്പെട്ടു.

ബാബ രാംദേവിന്റെ ഉല്പന്നങ്ങളായ പതഞ്ജലിയുടെ പരസ്യത്തിലാണ് നിഷേധാത്മകമായ അര്‍ത്ഥത്തില്‍ കുരിശ് ഉപയോഗിച്ചിരിക്കുന്നത്. ഇതിനെതിരെ രാംദേവിന് പരാതി അയച്ചിട്ടുണ്ട്.

You must be logged in to post a comment Login