ടീച്ചേഴ്‌സ് ഗില്‍ഡിനെ പ്രകീര്‍ത്തിച്ച് മാര്‍ പുത്തന്‍വീട്ടില്‍

ടീച്ചേഴ്‌സ് ഗില്‍ഡിനെ പ്രകീര്‍ത്തിച്ച് മാര്‍ പുത്തന്‍വീട്ടില്‍

കൊച്ചി: അദ്ധ്യാപകരുടെ കൂട്ടായ്മയെയും അവരുടെ കഴിവുകളെയും വളര്‍ത്തുന്നതില്‍ ടീച്ചേഴ്‌സ് ഗില്‍ഡ് വഹിക്കുന്ന പങ്ക്  ശ്രദ്ധേയമാണെന്ന് എറണാകുളം-അങ്കമാലി സഹായമെത്രാന്‍ മാര്‍ ജോസ് പുത്തന്‍വീട്ടില്‍. അതിരൂപതയിലെ ടീച്ചേഴ്‌സ് ഗില്‍ഡിന്റെ വാര്‍ഷികാഘോഷം കലൂര്‍ റിന്യൂവല്‍ സെന്ററില്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. സര്‍വ്വീസില്‍ നിന്നു വിരമിക്കുന്ന അദ്ധ്യാപകര്‍ക്കും മറ്റു ജീവനക്കാര്‍ക്കുമുള്ള യാത്രയയപ്പും സമ്മേളനത്തില്‍ നടന്നു. ടാലന്റ് ഹണ്ട് സ്‌കോളര്‍ഷിപ്പ് പരീക്ഷയില്‍ ഉന്നതവിജയം കരസ്ഥമാക്കിയ വിദ്യാര്‍ത്ഥികള്‍ക്കുള്ള അവാര്‍ഡ് വിതരണവും സമ്മേളനത്തില്‍ വെച്ചു നടന്നു.

You must be logged in to post a comment Login