ടെക്‌സാസിലെ അബോര്‍ഷന്‍ ക്ലിനിക്കുകളുടെ മേലുള്ള നിയന്ത്രണം കോടതി എടുത്തു കളഞ്ഞു

ടെക്‌സാസിലെ അബോര്‍ഷന്‍ ക്ലിനിക്കുകളുടെ മേലുള്ള നിയന്ത്രണം കോടതി എടുത്തു കളഞ്ഞു

വാഷിംങ്ടണ്‍ ഡി സി: അബോര്‍ഷന്‍ ക്ലിനിക്കുകളിലെ സുരക്ഷ ഉറപ്പുവരുത്തുന്ന 2013ലെ ടെക്‌സസ് നിയമം സുപ്രീം കോടതി നീക്കം ചെയ്തു. ഗര്‍ഭച്ഛിദ്രം നടത്താന്‍ സ്ത്രികള്‍ക്കുള്ള സ്വാതന്ത്ര്യത്തിനുമേലുള്ള കടന്നു കയറ്റമാണ് ഇത്തരം നിയമങ്ങള്‍ എന്ന് 53 വോട്ടിലൂടെ ജസ്‌ററിസുമാര്‍ തെളിയിച്ചതിന്റെ പശ്ചാത്തലത്തിലാണ് നിയമം എടുത്തുകളഞ്ഞത്.

നിയമം എടുത്തുകളയുന്നതോടെ ടെക്‌സാസിലെ അബോര്‍ഷന്‍ ക്ലിനിക്കുകളുടെ മേലുള്ള രണ്ടു നിയന്ത്രണങ്ങള്‍ക്കാണ് അയവു വരുക: ഒന്ന് അബോര്‍ഷന്‍ നടത്തുന്ന ക്ലിനിക്കല്‍ കെട്ടിടങ്ങള്‍ ഒരു സര്‍ജറി സെന്ററിന്റെ എല്ലാ തരത്തിലുമുളള നിലവാരം പുലര്‍ത്തുന്നതാകണം. രണ്ട്: അവരുടെ തന്നെ ക്ലിനിക്കില്‍ മെഡിക്കല്‍ എമര്‍ജന്‍സി വരുന്ന സാഹചര്യത്തില്‍ തൊട്ടടുത്ത ആശുപത്രിയില്‍ തന്നെ അഡ്മിറ്റ് ചെയ്യുന്നതിന് അബോര്‍ഷന്‍ നടത്തുന്ന ഡോക്ടര്‍ക്ക് സ്വാതന്ത്ര്യമുള്ളതായിരിക്കണം.

സ്ത്രീകളുടെ ആരോഗ്യം സംരക്ഷിക്കുക എന്ന ലക്ഷ്യത്തോടെ നടപ്പില്‍ വരുത്തിയ നിയമങ്ങളാണ് ടെക്‌സാസ് കോടതി വോട്ടെടുപ്പിലൂടെ നീക്കം ചെയ്തിരിക്കുന്നത്. കെര്‍മിറ്റ് ഗോസ്‌നെല്‍ എന്ന ഫിലാഡെല്‍ഫിയന്‍ അബോര്‍ഷനിസ്റ്റ് 2013ല്‍ കുട്ടികളെ അയാളുടെ ക്ലിനിക്കല്‍ ജീവനോടെ കൊലപ്പെടുത്തി. ഇത്തരം മൂന്നു കുറ്റങ്ങളും, അനസ്‌തേഷ്യയുടെ ഡോസ് കൂടിപ്പോയതിനാല്‍ കൊല്ലപ്പെട്ട സ്ത്രീയുടെ കുഞ്ഞിനെ അനുവാദം കൂടാതെ കൊലപ്പെടുത്തി എന്ന കുറ്റവും തെളിഞ്ഞ സാഹചര്യത്തിലാണ് ടെക്‌സാസില്‍ അബോര്‍ഷന്‍ ക്ലിനിക്കുകള്‍ക്കു മേല്‍ ഇത്തരം നിയന്ത്രണങ്ങള്‍ നിലവില്‍ വന്നത്.

You must be logged in to post a comment Login