ടൈറ്റാനിക്ക് പുരോഹിതന്റെ നാമകരണനടപടികള്‍ക്ക് തുടക്കം

ലണ്ടന്‍: ചരിത്രപ്രസിദ്ധമായ ടൈറ്റാനിക് കപ്പല്‍ദുരന്തത്തില്‍ സ്വജീവന്‍ അവഗണിച്ചും മറ്റുള്ളവരുടെ ജീവന്‍ രക്ഷിക്കുകയും അവരെ നല്ല മരണത്തിന് ഒരുക്കുകയും ചെയ്തുകൊണ്ട് മരണത്തിന് കീഴടങ്ങിയ ഫാ. തോമസ് ബെലെസിന്റെ നാമകരണനടപടികള്‍ക്ക് തുടക്കം. 1912 ഏപ്രില്‍ 15 ന് ആയിരുന്നു 1500 പേര്‍ മരണമടഞ്ഞ ടൈറ്റാനിക് ദുരന്തം. 42 കാരനായ ഫാ. തോമസ് ന്യൂയോര്‍ക്കില്‍ നടക്കുന്ന സഹോദരന്റെ വിവാഹച്ചടങ്ങുകളില്‍ സംബന്ധിക്കാനായി യാത്ര ചെയ്യുകയായിരുന്നു. നേരത്തെ ചര്‍ച്ച് ഓഫ് ഇംഗ്ലണ്ടിലെ അംഗമായിരുന്നു. രക്ഷപ്പെടുവാന്‍ അവസരമുണ്ടായിട്ടും അതിന് ശ്രമിക്കാതെ ഫാ. തോമസ് മറ്റുള്ളവരുടെ കുമ്പസാരം കേട്ടും അവര്‍ക്ക് വേണ്ടി പ്രാര്‍ത്ഥിച്ചും മരണത്തിന് കീഴടങ്ങുകയായിരുന്നുവെന്ന് രക്ഷപ്പെട്ടവര്‍ പിന്നീട് വ്യക്തമാക്കിയിട്ടുണ്ട്

You must be logged in to post a comment Login