‘ടൈറ്റാനിക് വൈദികനെ’ വിശുദ്ധ പദവിയിലേക്ക് ഉയര്‍ത്തണമെന്ന് ആവശ്യം

‘ടൈറ്റാനിക് വൈദികനെ’ വിശുദ്ധ പദവിയിലേക്ക് ഉയര്‍ത്തണമെന്ന് ആവശ്യം

titanic priestസ്വന്തം ജീവന്‍ രക്ഷികുവാന്‍ അവസരമുണ്ടായിരുന്നിട്ടും ടൈറ്റാനിക് കപ്പല്‍ മുങ്ങിയപ്പോള്‍ മറ്റു യാത്രകാരോടൊപ്പം മരണം വരിച്ച ഫാ: തോമസ് ബെയ്ല്‍ അഥവാ ‘ടൈറ്റാനിക് വൈദികനെ’ വിശുദ്ധ പദവിയിലേക്ക് ഉയര്‍ത്തണമെന്ന് ആവശ്യം. ഫാ: തോമസ് മരിക്കുന്നതിനു മുന്‍പ് റെക്ടറായി സേവനമനുഷ്ടിച്ച സെന്റെ ഹെലന്‍ പ്രദേശത്തെ നിവാസികളാണ് ഈ ആവശ്യവുമായി മുന്നോട്ടു വന്നിരിക്കുന്നത്. അപകടത്തില്‍ നിന്നും രക്ഷപെട്ട ആളുകള്‍ നല്‍കിയ വിവരമനുസരിച്ച് ലൈഫ് ബോട്ടില്‍ കയറുവാന്‍ ആവര്‍ത്തിച്ച് ആവശ്യപെട്ടിട്ടും അദ്ദേഹം അതിന് കൂട്ടാകാതെ കപ്പലിലെ പാവപ്പെട്ടവര്‍ക്കൊപ്പം പ്രാര്‍ത്ഥിച്ചും അവരെ കുമ്പസാരിപ്പിച്ചും കൂടുകയായിരുന്നു.

1912 ഏപ്രിള്‍ 15ന് തന്റെ സഹോദരന്റെ വിവാഹത്തില്‍ പങ്കെടുകുവാന്‍ അമേരികയിലേക്ക് പോകുമ്പോഴാണ് ഫാ: തോമസ് മറ്റ് 1500 ആളുകളോടൊപ്പം അറ്റ്‌ലാന്റിക് സമുദ്രത്തിന്റെ ആഴങ്ങളിലേക്ക് മറഞ്ഞത്. സെന്റെ ഹെലനിലെ ഇപ്പോഴത്തെ റെക്ടറായ ഫാ: ഗ്രഹാം സ്മിത് ഫാ: തോമസിനെ വിശേഷിപ്പിക്കുന്നത് മറ്റുളളവര്‍ക്കു വേണ്ടി ജീവന്‍ സമര്‍പ്പിച്ച അസാധാരണനായ വ്യക്തിയെന്നാണ്. ‘ലോകത്തെമ്പാടുമുള്ള ജനങ്ങള്‍ തങ്ങളുടെ ആവശ്യങ്ങള്‍കായി അദ്ദേഹത്തിന്റെ അടുക്കല്‍ മദ്ധ്യസ്ഥപ്രാര്‍ത്ഥന നടത്തുമെന്ന് ഞങ്ങള്‍ പ്രത്യാശിക്കുന്നു. അദ്ദേഹത്തിന്റെ മദ്ധ്യസ്ഥതയാല്‍ ഏതെങ്കിലും അത്ഭുതം സംഭവിച്ചാല്‍ വിശുദ്ധ പദവി വിജ്ഞാപനം എളുപ്പമാകും’. ഒരു വ്യക്തിയെ വിശുദ്ധനായി പ്രഖാപിക്കുന്നതിന് അദ്ദേഹത്തിന്റെ മദ്ധ്യസ്ഥതയാല്‍ രണ്ട് അത്ഭുതങ്ങളെങ്കിലും സംഭവിച്ചിരികണം. ‘സഭയുടെ രക്തസാക്ഷിയായി കണകാക്കി വിശുദ്ധ പദവിയിലേക്ക് അദ്ദേഹത്തെ വത്തികാന്‍ ഉയര്‍ത്തുമെന്ന് ഞങ്ങള്‍ പ്രത്യാശിക്കുകയും പ്രാര്‍ത്ഥികുകയും ചെയ്യുന്നു’..

You must be logged in to post a comment Login