ടോം അച്ചനെ രാമപുരം കാത്തിരിക്കുന്നു; ലോകം പ്രാര്‍ത്ഥനയില്‍

ടോം അച്ചനെ രാമപുരം കാത്തിരിക്കുന്നു; ലോകം പ്രാര്‍ത്ഥനയില്‍

രാമപുരം: യെമനില്‍ നിന്ന് ഭീകരര്‍ തട്ടിക്കൊണ്ടുപോയ സലേഷ്യന്‍ വൈദികന്‍ ഫാ.ടോം ഉഴുന്നാലിന്റെ മോചനത്തിന് വേണ്ടി ജന്മനാടായ രാമപുരം പ്രാര്‍ത്ഥനകളൊരുക്കി കാത്തിരിക്കുന്നു. അതോടൊപ്പം അദ്ദേഹത്തെ അറിയാവുന്ന എല്ലാവരും സുഹൃത്തുക്കളും സഭാംഗങ്ങളും പ്രാര്‍ത്ഥനകള്‍ തുടരുകയാണ്. കഴിഞ്ഞ വ്യാഴാഴ്ച രാമപുരം ഫൊറോന പള്ളിയില്‍ കുടുംബാംഗങ്ങളും നാട്ടുകാരും ചേര്‍ന്ന് പ്രാര്‍ത്ഥനായജ്ഞം സംഘടിപ്പിച്ചിരുന്നു.

കേന്ദ്രസംസ്ഥാനമന്ത്രിമാര്‍ക്ക് ഫാ.ടോമിന്റെ മോചനത്തിന് വേണ്ടി നിരവധി സംഘടനകളും കുടുംബാംഗങ്ങളും നിവേദനം നല്കിയിരുന്നു. 2015 ഒക്ടോബറിലാണ് ഫാ. ടോം അവസാനമായി നാട്ടിലെത്തിയത്. അമ്മയുടെ ചരമദിനത്തില്‍ പങ്കെടുക്കാനായിരുന്നു അത്.

You must be logged in to post a comment Login