ട്രെയിനില്‍ കയറുമ്പോള്‍ പ്ലാറ്റ്‌ഫോമില്‍ നിന്നു വീണ് മലയാളി വൈദികന്‍ മരിച്ചു

ട്രെയിനില്‍ കയറുമ്പോള്‍ പ്ലാറ്റ്‌ഫോമില്‍ നിന്നു വീണ് മലയാളി വൈദികന്‍ മരിച്ചു

മുംബൈ: ട്രെയിനില്‍ കയറാനുള്ള ശ്രമത്തിനിടെ പ്ലാറ്റ്‌ഫോമില്‍ വീണു മലയാളി വൈദികന്‍ മരിച്ചു. വൈദികന്‍ ട്രെയിനില്‍ കയറാന്‍ തുടങ്ങുമ്പോഴേക്കും ട്രെയിന്‍ നീങ്ങിത്തുടങ്ങിയിരുന്നു.

വസായ്‌ നയ്ഗാവ് സെന്റ് മേരീസ് യാക്കോബായ പള്ളി വികാരിയും പെരുമ്പാവൂര്‍ കുറുംപ്പംപടി സ്വദേശിയുമായ ഫാദര്‍ എബ്രഹാം പുളിയേലില്‍ ആണു മരിച്ചത്. ഇന്നലെ രാവിലെ 6.30 ന് എട്ടുനോമ്പു ശുശ്രൂഷകള്‍ക്കായി മുളുണ്ടിലേക്കു പോകുമ്പോഴായിരുന്നു അപകടം.

പൗരസ്ത്യ സുവിശേഷ സമാമസ് എഡേഡ പള്ളി വികാരിയായിരുന്നു ഇദ്ദേഹം. പൗരസ്ത്യ സുവിശേഷ സമാജം ആസ്ഥാനത്തോടു ചേര്‍ന്നുള്ള അനാഥാലയത്തിലും ഏറെക്കാലം സേവനം അനുഷ്ഠിച്ചിരുന്നു.

ഭാര്യ റീന

അബീന, അലിഷുബ, ഡീക്കന്‍ എല്‍ദോ എന്നിവരാണ് മക്കള്‍

You must be logged in to post a comment Login