ട്രെയിന്‍ നെറ്റ്‌വര്‍ക്കിനെതിരെ ക്രൈസ്തവരുടെ പ്രതിഷേധം

ട്രെയിന്‍ നെറ്റ്‌വര്‍ക്കിനെതിരെ ക്രൈസ്തവരുടെ പ്രതിഷേധം

ലാഹോര്‍: ലാഹോറില്‍ പുതിയതായി നിര്‍മ്മിക്കാനൊരുങ്ങുന്ന ട്രെയിന്‍ നെറ്റ്‌വര്‍ക്കിനെതിരെ പാക്കിസ്ഥാനിലെ ക്രൈസ്തവര്‍ രംഗത്ത്. ട്രെയിന്‍ നെറ്റ്‌വര്‍ക്ക് നിര്‍മ്മിക്കുന്നത് ദേവാലയങ്ങളും സാംസ്‌കാരിക കേന്ദ്രങ്ങളും തകര്‍ക്കപ്പെടാന്‍ ഇടയാക്കുമെന്ന് ഇവര്‍ ആരോപിച്ചു.

ട്രെയിന്‍ നെറ്റ്‌വര്‍ക്ക് ഒരു ദേവാലയം പൂര്‍ണ്ണമായും മൂന്ന് ദേവാലയങ്ങള്‍ ഭാഗികമായും തകര്‍ക്കുമെന്ന് പാക്കിസ്ഥാനിലെ നാഷണല്‍ ബിഷപ്പ്‌സ് കാത്തലിക് കമ്മീഷന്‍ ഡയറക്ടര്‍ സെസില്‍ ഷെയ്ന്‍ ചൗധരി പറഞ്ഞു. നൂറ്റാണ്ടുകള്‍ പഴക്കമുള്ള, യുനെസ്‌കോയുടെ പൈതൃക പട്ടികയില്‍  ഇടം നേടിയിട്ടുള്ള സ്മാരകങ്ങളെപ്പോലും ഇത് നശിപ്പിക്കുമെന്നും 10,000 ത്തോളം ആളുകള്‍ ഭവനരഹിതരാകുമെന്നും അദ്ദേഹം ആരോപിച്ചു.

You must be logged in to post a comment Login