ട്വിറ്ററില്‍ പാപ്പയെ ഫോളോ ചെയ്യുന്നത്‌ 2 കോടി 20 ലക്ഷം പേര്‍

ട്വിറ്ററില്‍ പാപ്പയെ ഫോളോ ചെയ്യുന്നത്‌ 2 കോടി 20 ലക്ഷം പേര്‍

twitterജനങ്ങളുടെ ഭാഷ സംസാരിക്കുന്ന, സാധാരണ ജനങ്ങളുടെ പ്രശ്‌നങ്ങള്‍ മനസ്സിലാക്കി കാലാനുസൃതമായി അവയ്ക്ക് പരിഹാരമാര്‍ഗങ്ങള്‍ പകര്‍ന്നു കൊടുക്കുന്ന ഫ്രാന്‍സിസ് പാപ്പായെ കേള്‍ക്കാനും അദ്ദേഹത്തെ പിന്‍തുടരാനും ജനങ്ങള്‍ക്ക് താല്പര്യമാണെന്നതിന് തെളിവായി അദ്ദേഹത്തിന്റെ ട്വിറ്റര്‍ അക്കൗണ്ടിലെ ഫോളോവേഴ്‌സിന്റെ എണ്ണം 2 കോടി 20 ലക്ഷം കവിഞ്ഞു.

@പോന്തിഫെക്‌സ് (@pontifex) എന്ന പേരിലാണ് പാപ്പായുടെ ട്വിറ്റര്‍ അക്കൗണ്ട്. ഒമ്പത് ഭാഷകളില്‍ ഈ അക്കൗണ്ട് നിലവിലുണ്ട്. സ്പാനിഷ് ഭാഷയിലെ ഫോളോവേഴ്‌സാണ് ഏറ്റവും കൂടുതല്‍. 93 ലക്ഷം കവിയും സ്പാനിഷ് ഭാഷയില്‍ അദ്ദേഹത്തെ പിന്‍തുടരുന്നവരുടെ എണ്ണം. ഇംഗ്ലീഷില്‍ ഫോളോ ചെയ്യുന്നവരുടെ എണ്ണം 65 ലക്ഷത്തിലേറെ വരും.

ഇക്കഴിഞ്ഞ ദിനങ്ങളിലെ ലാറ്റിനമേരിക്കന്‍ സന്ദര്‍ശനം പാപ്പായുടെ ജനകീയത വര്‍ദ്ധിപ്പിച്ചതായി കണക്കാക്കപ്പെടുന്നു. ജനങ്ങളോടുള്ള മറയില്ലാത്തതും തുറന്നതുമായ പാപ്പായുടെ സമീപനവും പിതൃസഹജമായ പെരുമാറ്റവും യുവാക്കളെ ഏറെ ആകര്‍ഷിച്ചു. സോഷ്യല്‍ മീഡയയില്‍ പാപ്പായുടെ സന്ദര്‍ശനങ്ങള്‍ ചൂടേറിയ ചര്‍ച്ചകള്‍ക്ക് പാത്രമായി. ഏറെ താല്പര്യത്തോടെയാണ് സോഷ്യല്‍ മീഡിയ പാപ്പായുടെ സന്ദര്‍ശന വാര്‍ത്തകള്‍ വായിച്ചിരുന്നത്.

You must be logged in to post a comment Login