ട്വിറ്ററില്‍ പാപ്പായ്ക്ക് 2 കോടി ഫോളോവേഴ്‌സ്

ട്വിറ്ററില്‍ പാപ്പായ്ക്ക് 2 കോടി ഫോളോവേഴ്‌സ്

Pope_Francis,_Twitterഫ്രാന്‍സിസ് മാര്‍പാപ്പയ്ക്ക് സോഷ്യല്‍ മീഡിയയിലും ജനപ്രീതി കൂടുന്നു. ട്വിറ്ററില്‍ അദ്ദേഹത്തിന്റെ ഫോളോവേഴ്‌സിന്റെ എണ്ണം 20 മില്ല്യന്‍ കവിഞ്ഞു. മാര്‍പാപ്പയുടെ ഇംഗ്ലീഷ്, സ്പാനിഷ്, അറബിക്, ഫ്രഞ്ച്, ജര്‍മന്‍, ഇറ്റാലിയന്‍ പോളിഷ്, പോര്‍ച്ചുഗീസ്, ലാറ്റിന്‍ ഭാഷകളിലുള്ള അക്കൗണ്ടുകള്‍ ഒന്നിച്ചു ചേര്‍ക്കുമ്പോഴുള്ള കണക്കാണിത്. ഇതില്‍ സ്പാനിഷ് ഭാഷയിലുള്ള അക്കൗണ്ടിനാണ് ഏറ്റവുമധികം ഫോളോവേഴ്‌സ് ഉള്ളത്- 8.5 മില്യന്‍. രണ്ടാം സ്ഥാനം ഇംഗ്ലീഷിനാണ്- 5.8 മില്യന്‍.

2012 ഡിസംബറില്‍ ബെനഡിക്ട് പതിനാറാമന്‍ പാപ്പയുടെ കാലത്താണ് മാര്‍പാപ്പയ്ക്കു വേണ്ടി ആദ്യമായി പ്രത്യേകം ട്വിറ്റര്‍ അക്കൗണ്ട് തുടങ്ങുന്നത്. അമേരിക്കന്‍ പ്രസിഡന്റ് ബറാക് ഒബാമ, പോപ്പ് ഗായകരായ ലേഡി ഗാഗ, ജസ്റ്റിന്‍ ബീബര്‍ എന്നിവരാണ് ട്വിറ്ററില്‍ 20 മില്യനിലധികം ഫോളോവേഴ്‌സ് ഉള്ള മറ്റു പ്രമുഖര്‍..

You must be logged in to post a comment Login